Connect with us
Malayali Express

Malayali Express

സുപ്രധാന ബില്ലുകള്‍ പാസാക്കി രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

INDIA

സുപ്രധാന ബില്ലുകള്‍ പാസാക്കി രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

Published

on

ന്യൂഡല്‍ഹി: സുപ്രധാന ബില്ലുകള്‍ പാസാക്കി രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സമ്മേളനത്തില്‍ പങ്കെടുത്ത ചില അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിശ്ചയിച്ചതിനും എട്ടുദിവസം മുന്നേ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

കാര്‍ഷിക ബില്ലുകള്‍, തൊഴില്‍ ബില്‍, ജമ്മു കശ്മീര്‍ ഔദ്യോഗികഭാഷ ബില്‍ എന്നിവയാണ് ഈ സമ്മേളനത്തില്‍ രാജ്യസഭ പാസാക്കിയ പ്രധാന ബില്ലുകള്‍. കാര്‍ഷിക ബില്ല് അവതരിപ്പിക്കുമ്ബോള്‍ സഭയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഇതിന്റെ പേരില്‍ കേരളത്തിലെ രണ്ട് അംഗങ്ങളുള്‍പ്പടെ പ്രതിപക്ഷത്തെ എട്ട് അംഗങ്ങള്‍ക്ക് സസ്പെന്‍ഷനും ലഭിച്ചു. രാജ്യസഭയിലെ ബഹളത്തില്‍ പ്രതിഷേധിച്ച്‌ ഉപാദ്ധ്യക്ഷന്‍ ഹരിവംശ് 24 മണിക്കൂര്‍ ഉപവാസം നടത്തുന്നതിനും ഈ സമ്മേളനം സാക്ഷ്യം വഹിച്ചു.
സഭയില്‍ നടന്ന ചില സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് നടപടികള്‍ അവസാനിപ്പിച്ചു കൊണ്ട് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു. ‘പാര്‍ലമെന്റിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കാനാണ് അംഗങ്ങള്‍ക്കെതിരെ നടപടി എടുത്തത്. ബഹിഷ്കരണത്തിലൂടെ ബില്ലുകള്‍ തടുക്കാന്‍ ആരെയും അനുവദിക്കാനാവില്ല. പ്രതിഷേധിക്കാന്‍ എല്ലാ അംഗങ്ങള്‍ക്കും അവകാശമുണ്ട്. എന്നാല്‍ അതു പരിധിവിടാതെ നോക്കണം’-അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News