Connect with us
Malayali Express

Malayali Express

സ്വ​ദേ​ശി​ക​ള്‍​ക്ക്​ കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ക്ക്​ നി​ര്‍​ദേ​ശം

GULF

സ്വ​ദേ​ശി​ക​ള്‍​ക്ക്​ കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ക്ക്​ നി​ര്‍​ദേ​ശം

Published

on

മ​സ്​​ക​ത്ത്​: സ്വ​ദേ​ശി​ക​ള്‍​ക്ക്​ കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ സൂ​ര്‍ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ക​മ്ബ​നി​ക​ളോ​ട്​ തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വ്യ​വ​സാ​യ ന​ഗ​രം സ​ന്ദ​ര്‍​ശി​ച്ച തൊ​ഴി​ല്‍ വ​കു​പ്പ്​ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ശൈ​ഖ്​ നാ​സ​ര്‍ അ​ല്‍ ഹു​സ്​​നി സ്വ​ദേ​ശി​ക​ള്‍​ക്ക്​ തൊ​ഴി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച്‌​ ക​ര്‍​മ​പ​ദ്ധ​തി ത​യാ​റാ​ക്കാ​ന്‍ ക​മ്ബ​നി​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​മാ​ന്‍ എ​ല്‍.​എ​ന്‍.​ജി, ഒ​മാ​ന്‍ ഇ​ന്ത്യ ഫെ​ര്‍​ട്ടി​ലൈ​സ​ര്‍ ക​മ്ബ​നി​ക​ളും അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി സ​ന്ദ​ര്‍​ശി​ച്ചു. സൂ​ര്‍ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ജ​ന​റ​ല്‍ ഡ​യ​റ​ക്​​ട​ര്‍ എ​ന്‍​ജി​നീ​യ​ര്‍ അ​ബ്​​ദു​ല്‍ ഖാ​ദി​ര്‍ ബി​ന്‍ സാ​ലെം അ​ല്‍ ബ​ലൂ​ഷി​യു​മാ​യി അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​താ​യി തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.മി​ഡി​ല്‍, ഹ​യ​ര്‍ ത​സ്​​തി​ക​ക​ളി​ല്‍ സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്കു​ന്ന വി​ഷ​യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യ​താ​യും മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News