Connect with us
Malayali Express

Malayali Express

കോവിഡ് നെഗറ്റീവായിട്ടും എസ്പിബി വെന്റിലേറ്ററില്‍ തന്നെ: ജീവിതത്തിലേക്ക് പതിയെ മടങ്ങിവരുന്നുവെന്ന് മകന്‍

INDIA

കോവിഡ് നെഗറ്റീവായിട്ടും എസ്പിബി വെന്റിലേറ്ററില്‍ തന്നെ: ജീവിതത്തിലേക്ക് പതിയെ മടങ്ങിവരുന്നുവെന്ന് മകന്‍

Published

on

കോവിഡ് നെഗറ്റീവായിട്ടും ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെന്ന് മകന്‍ ചരണ്‍. ചെന്നൈ ആശുപത്രിയില്‍ തുടരുകയാണെന്നും ഭക്ഷണം കഴിക്കാന്‍ തുടങ്ങിയെന്നും ഫിസിയോതെറാപ്പി തുടരുകയാണെന്നും വീഡിയോ സന്ദേശത്തില്‍ മകന്‍ എസ്പി ചരണ്‍ വ്യക്തമാക്കി.

74 കാരനായ എസ്പിബി വെന്റിലേറ്ററില്‍ തുടരുകയാണ്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ ചെന്നൈ എംജിഎം ഹെല്‍ത്ത്കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍അദേഹത്തിന് ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് നില വഷളാകുകയായിരുന്നു.

തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയ അദേഹത്തിന് വെന്റിലേറ്ററിന്റെ സഹായവും വേണ്ടിവന്നു. ‘അപ്പയുടെ നില സ്റ്റേബിള്‍ ആയി തുടരുകയാണ്. എന്നാല്‍ വെന്റിലേറ്ററില്‍ തന്നെയാണ്. മറ്റെല്ലാം സാധാരണ നിലയില്‍ ആയിക്കഴഞ്ഞു. അബുണാധ ഇല്ല. എന്നാല്‍ ശ്വാസകോശത്തില്‍ ചെറിയ ഇംപ്രൂവ്മെന്റ് ഇനിയും ആവശ്യമാണ്. ശ്വാസമെടുക്കാനും മറ്റും.. നിലവില്‍ ഫിസിയോതെറാപ്പി ചെയ്തുവരികയാണ്.. എഴുന്നേറ്റ് ഇരിക്കാനും തുടങ്ങി.. മകന്‍ വ്യക്തമാക്കി.

സെപ്റ്റംബര്‍ ഏഴിനാണ് എസ്പിബി കോവിഡ് നെഗറ്റീവായത്. കഴിഞ്ഞ മാസം അവസാനം തൊട്ട് എസ്പിബിയുടെ ആരോഗ്യത്തെ സംബന്ധിച്ച വിവരം മകന്‍ ചരണ ഇന്‍സ്റ്റഗ്രാമിലുടെ പങ്കുവെയ്ക്കുന്നുണ്ട്.

Continue Reading

Latest News