Connect with us
Malayali Express

Malayali Express

വയോധികയെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ പ്രതികള്‍ക്ക് ജാമ്യമില്ല

KERALA

വയോധികയെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ പ്രതികള്‍ക്ക് ജാമ്യമില്ല

Published

on

കൊല്ലം: പട്ടത്താനം നീതിനഗര്‍ മാമൂട്ടില്‍ കിഴക്കതില്‍ വീട്ടില്‍ സാവിത്രിയെ (72) കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മകന്‍ സുനില്‍, പുള്ളിക്കട പുഷ്പഭവനത്തില്‍ കുട്ടന്‍ എന്നിവര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു.

കൊല്ലം അഡീഷനല്‍ ജില്ല ജഡ്ജി റോയ് വര്‍ഗീസാണ് ജാമ്യം നിഷേധിച്ച്‌ ഉത്തരവിട്ടത്​. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നപക്ഷം സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.

2019 സെപ്റ്റംബര്‍ മൂന്നിനാണ് കേസിനാസ്​പദമായ സംഭവം നടന്നത്. ഒന്നാംപ്രതിയായ മകന്‍ സുനിലിനോടൊപ്പം താമസിച്ചുവരുകയായിരുന്നു സാവിത്രി. വീടും വസ്​തുവും എഴുതി നല്‍കണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് മാതാവും മകനും തമ്മില്‍ വിരോധത്തിലായിരുന്നു.
സംഭവദിവസം സാവിത്രി വസ്​തുവും വീടും മകള്‍ക്ക് എഴുതി നല്‍കുമെന്ന സംശയത്താല്‍ ക്രൂരമായി മര്‍ദിച്ചു. ബോധരഹിതയായ മാതാവ് മരിച്ചെന്ന് കരുതിയ സുനില്‍ സുഹൃത്തായ കുട്ടനുമായി ചേര്‍ന്ന് കുഴിച്ചുമൂടി. ഹൈകോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹർജി കുറ്റകൃത്യത്തി​െന്‍റ ഗൗരവവും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമുള്ള സാഹചര്യവും കണക്കിലെടുത്ത് തള്ളിയിരുന്നു.

തുടര്‍ന്ന് വീണ്ടും കേസ്​ നടന്നുവരുന്ന കൊല്ലം ജില്ല സെക്കന്‍ഡ്​ അഡീഷനല്‍ സെഷന്‍സ്​ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും കഴിഞ്ഞമാസം നിരസിച്ചു.

പ്രതികള്‍ വീണ്ടും സമര്‍പ്പിച്ച അപേക്ഷയാണ് കോടതി തള്ളിയത്. രാസപരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കി വിചാരണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു.

Continue Reading

Latest News