Connect with us
Malayali Express

Malayali Express

എയര്‍ ഇന്ത്യ എക്സ്പ്രസിന് 15 ദിവസത്തേക്ക് വിലക്ക്

GULF

എയര്‍ ഇന്ത്യ എക്സ്പ്രസിന് 15 ദിവസത്തേക്ക് വിലക്ക്

Published

on

ദുബായ് : എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് 15 ദിവസത്തേക്ക് ദുബായ് റദ്ദുചെയ്തു. കോവിഡ് രോഗികള്‍ക്ക് നിയമവിരുദ്ധമായി യാത്ര അനുവദിച്ചതിനെതുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കോവിഡ് പോസിറ്റീവ് റിസള്‍ട്ട് ഉള്ള യാത്രക്കാരെ രണ്ടുതവണ സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച്‌ ദുബായില്‍ എത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ദുബായ് സിവില്‍ ഏവിയേഷന്‍, എയര്‍ ഇന്ത്യ എക്സ്പ്രസിന് 15 ദിവസത്തെ വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള നോട്ടീസ് അയച്ചത്. ഇന്നു മുതല്‍ ഒക്ടോബര്‍ രണ്ടു വരെ എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് ദുബായിലേക്കു തിരിച്ചുമുള്ള യാത്ര സാധ്യമല്ല.

ഈ മാസം നാലിന് ജയ്പൂരില്‍ നിന്നുള്ള വിമാനത്തിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന റിസള്‍ട്ടുമായി യാത്രക്കാരന്‍ ദുബായ് എയര്‍പോര്‍ട്ടില്‍ എത്തിയത്. മുന്‍പും സമാനമായ സംഭവം അരങ്ങേറിയപ്പോള്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന് ദുബായ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നും പിഴവ് ആവര്‍ത്തിച്ച സാഹചര്യത്തിലാണ് 15 ദിവസത്തേക്ക് വിമാനങ്ങള്‍ താല്‍കാലികമായി റദ്ദ് ചെയ്തിരിക്കുന്നത്. കൂടാതെ രോഗിയുടെയും ഒപ്പം യാത്ര ചെയ്തവരുടെയും ചികിത്സാചെലവുകള്‍ മുഴുവനും എയര്‍ ഇന്ത്യ വഹിക്കണമെന്നും നോട്ടീസില്‍ പറയുന്നു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News