Connect with us
Malayali Express

Malayali Express

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ഷര്‍ബാരി ദത്ത കുളിമുറിയില്‍ മരിച്ച നിലയില്‍

INDIA

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ഷര്‍ബാരി ദത്ത കുളിമുറിയില്‍ മരിച്ച നിലയില്‍

Published

on

കൊല്‍ക്കത്ത: പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ഷര്‍ബരി ദത്തയെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാത്രി 11: 30 ഓടെ തെക്കന്‍ കൊല്‍ക്കത്തയിലെ റെസിഡന്‍ഷ്യല്‍ കോളനിയായ ബ്രോഡ് സ്ട്രീറ്റിലെ വസതി മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് പറയുന്നു.

‘ഞാന്‍ ബുധനാഴ്ചയാണ് അവസാനമായി അമ്മയെ കണ്ടത്. വ്യാഴാഴ്ച കാണാന്‍ സാധിച്ചില്ല, തിരക്കിലാണെന്നും ജോലിക്ക് പോയിട്ടുണ്ടെന്നും ഞാന്‍ കരുതി. ഇത് അസാധാരണമല്ല. ഞങ്ങള്‍ രണ്ടുപേരും വളരെ തിരക്കിലാണ്, ഞങ്ങള്‍ക്ക് എല്ലാ ദിവസവും കണ്ടുമുട്ടാനാകില്ല, ‘ഷര്‍ബാരി ദത്തയുടെ മകന്‍ അമാലിന്‍ ദത്ത പറഞ്ഞു. അമാലിന്‍ ദത്തയും ഒരു ഫാഷന്‍ ഡിസൈനറാണ്.

ദത്തയുടെ മൃതദേഹം കണ്ടെത്തിയ ശേഷം, കുടുംബാംഗങ്ങള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News