Connect with us
Malayali Express

Malayali Express

കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി

KERALA

കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി

Published

on

മലപ്പുറം: കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് യാത്ര തിരിച്ച യാത്രക്കാരനെ ടാക്‌സി കാര്‍ തടഞ്ഞു നിര്‍ത്തിയാണ് തട്ടിക്കൊണ്ടു പോയത്. കുറ്റ്യാടി സ്വദേശിയായ റിയാസിനെയാണ് തട്ടിക്കൊണ്ടു പോയത്. മുക്കം സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ അഷ്‌റഫാണ് വിവരം പൊലീസിനെ അറിയിച്ചത്.

ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം നടന്നത്. അബുദാബിയില്‍ നിന്ന് എത്തിയ യാത്രക്കാരനെ കൊണ്ടോട്ടി കോളോത്ത് വച്ചാണ് പിന്തുടര്‍ന്നെത്തിയ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. സംഭവസ്ഥലത്ത് നാട്ടുകാര്‍ കൂടിയതോടെ ഗുണ്ടാസംഘം അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു. തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊണ്ടോട്ടി പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

Latest News