Connect with us
Malayali Express

Malayali Express

സൗദിയിലേക്ക് വരുന്നവര്‍ക്ക് രണ്ട് കോവിഡ് ടെസ്റ്റ് : മൂന്ന്‌ ദിവസത്തെ ക്വാറന്റയ്ന്‍

GULF

സൗദിയിലേക്ക് വരുന്നവര്‍ക്ക് രണ്ട് കോവിഡ് ടെസ്റ്റ് : മൂന്ന്‌ ദിവസത്തെ ക്വാറന്റയ്ന്‍

Published

on

റിയാദ് : സൗദിയിലേക്ക് വരുന്ന യാത്രക്കാർ യാത്രക്ക് മുൻപും വന്ന ശേഷവും കോവിഡ് ടെസ്റ്റിന് വിധേയമാകണം. കൂടാതെ ഇവർ മൂന്നു ദിവസം ഗാർഹിക ഒറ്റപ്പെടലിന് വിധേയമാകണമെന്നും അധികൃതർ അറിയിച്ചു.

48 മണിക്കൂറിനിടെ നടത്തിയ കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന പിസിആർ പരിശോധന റിപ്പോർട്ട് വിമാന താവളത്തിൽ കാണിക്കുന്നവർക്കാണ് പ്രവേശനം. സൗദിയിൽ എത്തി മൂന്നു ദിവസത്തെ ഗാർഹിക ക്വാറന്റയ്ന്‍ പൂർത്തിയായാൽ മറ്റൊരു പിസിആർ ടെസ്റ്റ് കൂടി ചെയ്യണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

സൗദിയിൽ നിന്ന് വിദേശത്തേക്ക് പോകുന്നവർ ആ രാജ്യത്തെ കോവിഡ് വ്യവസ്ഥകൾ പാലിക്കണം. ഇവരുടെ ശരീരോഷ്മാവ് 38 ഡിഗ്രി സെല്ഷ്യസിൽ കൂടരുത്. യാത്രയിലുടനീളം മാസ്ക് നിർബന്ധമാക്കി.

ചൊവ്വാഴ്ച മുതലാണ് സൗദി വിദേശ യാത്രാ നിയന്ത്രണം ഭാഗികമായി നീക്കിയത്. ഇതുപ്രകാരം സാധുവായ വിസയുള്ള പ്രവാസികൾക്കും ആശ്രിതർക്കും സൗദിയിലേക്ക് തിരിച്ചുവരാം. റീന്‌എന്ട്രി, തൊഴിൽ വിസ, സന്ദർശക വിസ തുടങ്ങിയ എല്ലാ വിസക്കാർക്കും പ്രവേശനാനുമതിയുണ്ട്.

ആറു മാസത്തിനുശേഷമാണ് സൗദി വീണ്ടും പ്രവാസികളെ സ്വീകരിക്കുന്നത്. കൊറോണവൈറസ് വ്യാപനം തടയാനായി മാർച്ച്‌ 15 നാണ് സൗദി അന്താരാഷ്ട്ര വിമാന സർവീസ് നിർത്തിയത്.

Continue Reading

Latest News