Connect with us
Malayali Express

Malayali Express

പത്തനാപുരത്ത് വിവാഹത്തില്‍ പങ്കെടുത്ത 17 പേര്‍ക്ക് കോവിഡ്

KERALA

പത്തനാപുരത്ത് വിവാഹത്തില്‍ പങ്കെടുത്ത 17 പേര്‍ക്ക് കോവിഡ്

Published

on

കൊല്ലം : കൊല്ലം പത്തനാപുരത്ത് വിവാഹത്തില്‍ പങ്കെടുത്ത പതിനേഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി വിവരം. തലവൂര്‍ പഞ്ചായത്തിലെ പിടവൂരില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഫോട്ടോഗ്രാഫര്‍ക്കും പാചകക്കാരനും രോഗം സ്ഥിരീകരിച്ചു. വധുവും വരനും നിരീക്ഷണത്തിലാണ്.

കൊല്ലം ജില്ലയില്‍ ഇന്നലെ 218 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നുമെത്തിയ രണ്ട് പേര്‍ക്കും, ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ മൂന്നു പേര്‍ക്കും, സമ്പര്‍ക്കം മൂലം 210 പേര്‍ക്കും, മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചുത്. ജില്ലയില്‍ ഇന്നലെ 325 പേര്‍ രോഗമുക്തി നേടി.

Continue Reading

Latest News