Connect with us
Malayali Express

Malayali Express

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3.03 കോടി കടന്നു

INDIA

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3.03 കോടി കടന്നു

Published

on

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3.03 കോടി കടന്നു. മരണസംഖ്യയും കുതിച്ചുയരുകയാണ്. ഇതുവരെ 950,139 പേരാണ് മരണമടഞ്ഞത്. 22,020,922 പേര്‍ രോഗമുക്തി നേടി.73,60,000 പേരാണ് നിലവില്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 7,298,479 പേരുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം 61,163 പേരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയില്‍ ഇതുവരെ 6,874,139 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 202,195 ആയി ഉയര്‍ന്നു. 4,152,090 പേര്‍ രോഗമുക്തി നേടി. ബ്രസീലില്‍ 4,457,443 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 135,031 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 3,753,082 ആയി.
ഇന്ത്യയില്‍ 97,894 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 51,18,253 ആയി. ഇന്നലെ 1132 പേരാണ് രോഗം ബാധിച്ച്‌ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 83 198 ആയി. നിലവില്‍ 100,9976 കൊവിഡ് രോഗികളാണുള്ളത്. ഇന്നലെ രോഗം മാറിയത് 82719 പേര്‍ക്കാണ്. ഇതോടെ ആകെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 4025079 ആയി.

Continue Reading

Latest News