Connect with us
Malayali Express

Malayali Express

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താനുള്ള ദൂരപരിധി 140 കിലോമീറ്ററാക്കി : 31 റൂട്ടുകളില്‍ കെഎസ്‌ആര്‍ടിസി മാത്രം

KERALA

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താനുള്ള ദൂരപരിധി 140 കിലോമീറ്ററാക്കി : 31 റൂട്ടുകളില്‍ കെഎസ്‌ആര്‍ടിസി മാത്രം

Published

on

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താനുള്ള ദൂരപരിധി 140 കിലോമീറ്ററാക്കി. പല ജില്ലകളിലായി 31 റൂട്ടുകളില്‍ ഇനി കെഎസ്‌ആര്‍ടിസി മാത്രമായിരിക്കും സര്‍വീസ് നടത്തുക. ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി.

കെഎസ്‌ആര്‍ടിസിക്ക്‌ ആശ്വാസമാണ് ഇപ്പോഴുണ്ടായിരിക്കുന്ന സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ തവണ ബസ്‌ ചാര്‍ജ്‌ വര്‍ധന നടപ്പാക്കിയപ്പോള്‍ സ്വകാര്യ ബസുകളുടെ ദൂരപരിധി 140 ആയി കുറച്ചു സര്‍ക്കാര്‍ വിജ്‌ഞാപനം ഇറക്കിയിരുന്നു. എന്നാല്‍ ഇതിനെതിരേ സ്വകാര്യ ബസ്‌ ഉടമകള്‍ കോടതിയെ സമീപിച്ചു. ഇത് സംബന്ധിച്ച കേസ് ‌ നടക്കുന്നതിനിടെയാണു സര്‍ക്കാര്‍ ദൂരപരിധി നിശ്‌ചയിച്ച്‌ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
250 ലേറെ ബസുകളുടെ സര്‍വീസ്‌ പുതിയ ഉത്തരേവാടെ ഇല്ലാതാകും. മലബാര്‍ സര്‍വീസ്‌ ഉള്‍പ്പെടെയുള്ളവ മധ്യകേരളത്തില്‍ നിന്ന് ഇല്ലാതാകും. കെഎസ്‌ആര്‍ടിസിക്കു വേണ്ടിയാണു നിയമമെന്നു സര്‍ക്കാര്‍ വാദിക്കുന്നുണ്ടെങ്കിലും കോണ്‍ട്രാക്‌ട്‌ കാര്യേജ്‌ വാഹനങ്ങള്‍ ഇഷ്‌ടം പോലെ സര്‍വീസ്‌ നടത്താമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്‌ ഇവര്‍ മുതലെടുക്കുമെന്ന്‌ ആശങ്കയും ഇവിടെ ഉയര്‍ന്നിട്ടുണ്ട്‌.

Continue Reading

Latest News