Connect with us
Malayali Express

Malayali Express

വന്ദേ ഭാരത് : ഇതുവരെ എത്തിയത് 13.46 ലക്ഷം പേര്‍

INDIA

വന്ദേ ഭാരത് : ഇതുവരെ എത്തിയത് 13.46 ലക്ഷം പേര്‍

Published

on

ന്യൂഡല്‍ഹി : വന്ദേ ഭാരത് മിഷന്‍ പദ്ധതി പ്രകാരം സെപ്റ്റംബര്‍ 13 വരെ 13,46,414 പേര്‍ തിരിച്ചെത്തിയതായി കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ കെ.കെ. രാഗേഷും ലോക്സഭയില്‍ ആന്റോ ആന്റണിയും എ.എം. ആരിഫും ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് മന്ത്രിമാരായ വി. മുരളീധരന്‍, ഹര്‍ദീപ് സിങ് പുരി എന്നിവര്‍ ഈ കണക്കുകള്‍ നല്‍കിയത്.
വന്ദേ ഭാരത് പദ്ധതി പ്രകാരം ഈമാസം 13 വരെ ഗള്‍ഫില്‍നിന്ന് ഇന്ത്യയിലെത്തിയത് 8.84 ലക്ഷം പേര്‍ ആണ്. അതില്‍ 1.89 ലക്ഷം പേരും കേരളത്തിലേക്കാണു വന്നത്. ഇന്ത്യയിലേക്കുവന്നവരില്‍ 12.13 ലക്ഷം പേരെയും വിമാനമാര്‍ഗമാണ് എത്തിച്ചത്.

ശ്രീലങ്ക, മാലദ്വീപ്, ഇറാന്‍ എന്നീ രാജ്യങ്ങളില്‍നിന്നായി 3,978 പേര്‍ കടല്‍മാര്‍ഗം വന്നു. നേപ്പാള്‍, പാകിസ്താന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്ന് റോഡ് മാര്‍ഗം 1.29 ലക്ഷം പേരെ കൊണ്ടുവന്നു. അതില്‍ 1.24 ലക്ഷം പേരും നേപ്പാളില്‍നിന്നാണു വന്നത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ വന്ദേഭാരത് പദ്ധതിയുടെ ആറാം ഘട്ടം നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു.

Continue Reading

Latest News