Connect with us
Malayali Express

Malayali Express

സൗ​ദി​യി​ല്‍ 1,20,000 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള മ​നു​ഷ്യ​കാ​ല്‍​പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി

GULF

സൗ​ദി​യി​ല്‍ 1,20,000 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള മ​നു​ഷ്യ​കാ​ല്‍​പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി

Published

on

ജു​ബൈ​ല്‍: സൗ​ദി അ​റേ​ബ്യ​യി​ല്‍ 1,20,000 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള മ​നു​ഷ്യ​രു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും കാ​ല്‍​പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി.

വം​ശ​നാ​ശം സം​ഭ​വി​ച്ച മാ​മോ​ത്ത് ആ​ന​യു​ടെ അ​സ്ഥി​യും ക​ണ്ടെ​ത്തി​യ​തി​ലു​ണ്ട്. വ​ട​ക്ക​ന്‍ മേ​ഖ​ല​യാ​യ ത​ബൂ​ക്കി​നോ​ട്​ ചേ​ര്‍​ന്നു​ള്ള പു​രാ​ത​ന​മാ​യ വ​ര​ണ്ട ത​ടാ​ക​ത്തി​ന് ചു​റ്റു​മാ​ണ്​ മ​നു​ഷ്യ​രു​ടെ​യും ആ​ന​ക​ളു​ടെ​യും മ​റ്റ്​ ഹിം​സ്ര ജീ​വി​ക​ളു​ടെ​യും കാ​ല്‍​പാ​ടു​ക​ള്‍ അ​ന്താ​രാ​ഷ്​​ട്ര പു​രാ​വ​സ്തു വി​ദ​ഗ്ധ സം​ഘം ക​ണ്ടെ​ത്തി​യ​തെ​ന്ന്​ സൗ​ദി സാം​സ്കാ​രി​ക മ​ന്ത്രി അ​മീ​ര്‍ ബ​ദ​ര്‍ ബി​ന്‍ അ​ബ്​​ദു​ല്ല ബി​ന്‍ ഫ​ര്‍​ഹാ​െന്‍റ അ​ധ്യ​ക്ഷ​ത​യി​ല്‍ വി​ളി​ച്ച വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പൈ​തൃ​ക ക​മീ​ഷ​ന്‍ പ്ര​സി​ഡ​ന്‍​റ്​ ഡോ.​ജാ​സി​ര്‍ അ​ല്‍​ഹെ​ര്‍​ബി​ഷ് അ​റി​യി​ച്ചു. അ​റേ​ബ്യ​ന്‍ ഉ​പ​ദ്വീ​പി​ല്‍ അ​തി​പ്രാ​ചീ​ന​കാ​ലം മു​ത​ലേ മ​നു​ഷ്യ​വാ​സ​മു​ണ്ടാ​യി​രു​ന്നു എ​ന്ന്​ തെ​ളി​യി​ക്കു​ന്ന​താ​ണ്​ ഇൗ ​ക​ണ്ടെ​ത്ത​ല്‍.

പു​രാ​വ​സ്തു സ​ര്‍​വേ​യു​ടെ നി​ഗ​മ​നം അ​നു​സ​രി​ച്ച്‌ ന​ഫൂ​ദ്​ മ​രു​ഭൂ​മി​യി​ല്‍ നൂ​റു​ക​ണ​ക്കി​ന് പ്ര​കൃ​തി​ദ​ത്ത ജ​ലാ​ശ​യ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ വി​വി​ധ​ത​രം ജീ​വി​ക​ളു​ടെ നി​ല​നി​ല്‍​പി​നും പു​ന​രു​ല്‍​പാ​ദ​ന​ത്തി​നും അ​ത് നി​മി​ത്ത​മാ​യി എ​ന്നാ​ണ്​ നി​ഗ​മ​നം. ഏ​ഴ്​ മ​നു​ഷ്യ​രു​ടെ​യും 107 ഒ​ട്ട​ക​ങ്ങ​ളു​ടെ​യും 43 ആ​ന​ക​ളു​ടെ​യും കൂ​ട്ട​മാ​യി സ​ഞ്ച​രി​ക്കു​ന്ന കാ​ട്ടാ​ട്, മാ​ന്‍, കാ​ള വ​ര്‍​ഗ​ങ്ങ​ളി​ല്‍​പെ​ട്ട മ​റ്റ്​ ജീ​വി​ക​ളു​ടെ​യും പാ​ദ​മു​ദ്ര​ക​ളാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. 233 ഫോ​സി​ലു​ക​ളും ക​ണ്ടെ​ത്തി​യ​തി​ലു​ണ്ട്.

Continue Reading

Latest News