Connect with us
Malayali Express

Malayali Express

മലയാളം സീരീയല്‍ താരം ശബരിനാഥ് കുഴഞ്ഞ് വീണുമരിച്ചു

KERALA

മലയാളം സീരീയല്‍ താരം ശബരിനാഥ് കുഴഞ്ഞ് വീണുമരിച്ചു

Published

on

സീരീയല്‍ താരം അരുവിക്കര ശിവക്ഷേത്രം പനപ്പള്ളി കുഴിവിളാകത്ത് വീട്ടില്‍ ശബരിനാഥ് (49) ഹൃദയാഘാതം മൂലം മരിച്ചു. വ്യാഴാഴ്ച രാത്രി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൈകിട്ട് അരുവിക്കരയില്‍ ഷട്ടില്‍ കളിക്കുകയായിരുന്നു. ഇതിനിടയില്‍ കുഴഞ്ഞ് വീണു. മൂക്കില്‍ നിന്നുംചോര വാര്‍ന്ന ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥീകരിച്ചു. മൃതശരീരം കോവിഡ് പരിശോധന ഫലം ലഭിച്ചതിന്ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. 15 വര്‍ഷമായി സീരീയില്‍ രംഗത്ത് സജീവമാണ്. പാടാത്ത പൈങ്കിളി , സ്വാമി അയ്യപ്പന്‍, നിലവിളക്ക്, സാഗരം സാക്ഷി, പ്രണയിനി തുടങ്ങിയ സീരിയലുകളില്‍ പ്രധാനവേഷങ്ങളില്‍ എത്തി.സാഗരം സാക്ഷി സീരിയലിന്റെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു. സീരിയല്‍ താരങ്ങളുടെ സംഘടന ആത്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. അച്ഛന്‍: ജീ.രവീന്ദ്രന്‍നായര്‍, അമ്മ: പി.തങ്കമണി.ഭാര്യ: ശാന്തി(ചൊവ്വര കിംഗ് ശിവ ആയൂര്‍വേദ സെന്റര്‍), മക്കള്‍ : ഭാഗ്യ.എസ്.നാഥ്, ഭൂമിക .എസ്. നാഥ്.

Continue Reading

Latest News