Connect with us
Malayali Express

Malayali Express

കോവിഡ് വന്നുപോയി, ആരും അറിഞ്ഞില്ല: ഡല്‍ഹിയില്‍ 66 ലക്ഷത്തോളം പേരില്‍ ആന്റിബോഡി!

INDIA

കോവിഡ് വന്നുപോയി, ആരും അറിഞ്ഞില്ല: ഡല്‍ഹിയില്‍ 66 ലക്ഷത്തോളം പേരില്‍ ആന്റിബോഡി!

Published

on

ദേശീയ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ കോവിഡ് വന്നുപോയത് അറിയാതെ ലക്ഷങ്ങള്‍. ഡല്‍ഹിയിലെ 33 ശതമാനം ജനങ്ങളിലും കോവിഡ് ആന്റിബോഡികള്‍ രൂപപ്പെട്ടതായാണ് പുതിയ സീറോ സര്‍വേ വ്യക്തമാക്കുന്നത്. രണ്ടു കോടി ജനസംഖ്യയുള്ള ഡല്‍ഹിയില്‍ ഏകദേശം 66 ലക്ഷത്തോളം പേര്‍ക്കും കോവിഡ് ബാധിച്ചെന്നാണ് സീറോ സര്‍വേയില്‍ വ്യക്തമാകുന്നത്.

ഡല്‍ഹിയിലെ എല്ലാ ജില്ലകളില്‍ നിന്നും ശേഖരിച്ച 17,000 സാംപിളുകള്‍ പരിശോധിച്ചുള്ള മൂന്നാമത് സീറോ സര്‍വേയിലെ പ്രാഥമിക വിലയിരുത്തലിലാണ് ഈ വിവരം വ്യക്തമായത്. സര്‍വേയുടെ വിവരങ്ങള്‍ അടുത്തയാഴ്ച ഔദ്യോഗികമായി പുറത്തുവിടും.

ഓഗസ്റ്റ് രണ്ടാം വാരത്തില്‍ നടത്തിയ രണ്ടാം സീറോ സര്‍വേയില്‍ 29.1 ശതമാനം ജനങ്ങള്‍ക്കും ആന്റിബോഡികള്‍ ഉണ്ടെന്ന് വ്യക്തമായിരുന്നു. ജൂണ്‍ അവസാനം മുതല്‍ ജൂലൈ ആദ്യം വരെ നടത്തിയ ആദ്യ സീറോ സര്‍വേയില്‍ 23.4 ശതമാനം പേര്‍ക്ക് ആന്റിബോഡികള്‍ കണ്ടെത്തിയിരുന്നു. രോഗമുക്തരായവരിലാണ് ആന്റിബോഡികള്‍ കണ്ടെത്തിയിരിക്കുന്നത്.

Continue Reading

Latest News