Connect with us
Malayali Express

Malayali Express

ഫാം സെക്ടര്‍ ബില്ലില്‍ പ്രതിഷേധം: കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചു

INDIA

ഫാം സെക്ടര്‍ ബില്ലില്‍ പ്രതിഷേധം: കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചു

Published

on

കേന്ദ്രമന്ത്രി ഹര്‍സിമ്രത കൗര്‍ ബാദല്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. ഫാം സെക്ടര്‍ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് മന്ത്രിയുടെ രാജി. ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലിദളില്‍ നിന്നുള്ള മന്ത്രിയാണ് ഹര്‍സിമ്രത്.

ബില്ലിനെതിരെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധം അലയടിക്കുന്നുണ്ട്. ഇതിനെ അവഗണിച്ചാണ് കേന്ദ്രം മുന്നോട്ടുനീങ്ങുന്നത്. ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചതിനു പിന്നാലെ ഇതിനെ എതിര്‍ക്കുമെന്ന് അകാലിദള്‍ നേതാവ് സുഖ്ബിര്‍ ബാദല്‍ വ്യക്തമാക്കിയിരുന്നു.പിന്നാലെയാണ് മന്ത്രിയുടെ രാജി.

അതേസമയം ബില്ലിനെ എതിര്‍ത്താലും ബിജെപിക്കുള്ള പിന്തുണ തുടരുമെന്ന് അകാലിദള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ലോക്സഭയില്‍ ബില്ലിനെതിരെ അകാലിദള്‍ വോട്ട് ചെയ്യുമെന്ന് വ്യക്തമായി.

Continue Reading

Latest News