Connect with us
Malayali Express

Malayali Express

ഇന്ത്യയ്ക്ക് 10 കോടി ഡോസ് വാക്സിന്‍ നല്‍കുമെന്ന് റഷ്യ

EUROPE

ഇന്ത്യയ്ക്ക് 10 കോടി ഡോസ് വാക്സിന്‍ നല്‍കുമെന്ന് റഷ്യ

Published

on

മോസ്കോ: റഷ്യ വികസിപ്പിച്ച കൊവിഡ് വാക്സിന്‍ സ്‌പുട്നിക് 5ന്റെ 10കോടി ഡോസ് ഇന്ത്യയ്ക്ക് നല്‍കും. ഇന്ത്യയിലെ ഒന്നാംനിര ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ ഡോ. റെഡ്ഡീസ് ലാബോറട്ടറീസ് ആണ് വാക്സിന്‍ വിതരണം ചെയ്യുക. ഇന്ത്യയില്‍ റെഗുലേറ്ററി അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ വാക്സിന്‍ പരീക്ഷണവും വിതരണവും തുടങ്ങുമെന്ന് റഷ്യ അറിയിച്ചതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കസാക്കിസ്ഥാന്‍, ബ്രസീല്‍, മെക്സിക്കോ എന്നീ രാജ്യങ്ങളിലും വാക്സിന്‍ വിതരണത്തിന് റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (ആര്‍.ഡി.ഐ.എഫ്) കരാറായിട്ടുണ്ട്.

Continue Reading

Latest News