Connect with us
Malayali Express

Malayali Express

സംസ്ഥാനത്തെ മറ്റൊരു മന്ത്രി പുത്രനും കൂടി സ്വര്‍ണ്ണക്കടത്ത് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് സൂചന

KERALA

സംസ്ഥാനത്തെ മറ്റൊരു മന്ത്രി പുത്രനും കൂടി സ്വര്‍ണ്ണക്കടത്ത് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് സൂചന

Published

on

തിരുവനന്തപുരം : ജയരാജന്റെ മകന് പിന്നാലെ മറ്റൊരു മന്ത്രി പുത്രനും കൂടി സ്വര്‍ണ്ണക്കടത്ത് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് സൂചന. ഇത് സംബന്ധിച്ച വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് ലഭിച്ചു. സ്വപ്നയുടേയും സരിത്തിന്‍്റെയും വാട്ട്സ് ആപ്പ് ചാറ്റില്‍ നിന്നാണ് എന്‍ഐഎയ്ക്ക് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്.

തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് ഈ ബന്ധമെന്നാണ് വിവരം.കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കി മന്ത്രി ഇപി ജയരാജന്റെ മകന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കരാറില്‍ ജയരാജന്റെ മകന് കോടികള്‍ കമ്മീഷനായി ലഭിച്ചിട്ടുണ്ടെന്നായിരുന്നു ആരോപണം.

Continue Reading

Latest News