Connect with us
Malayali Express

Malayali Express

ബാലഭാസ്കറിന്‍റെ മരണം: സ്റ്റീഫന്‍ ദേവസിയുടെ മൊഴി നാളെ രേഖപ്പെടുത്തും

KERALA

ബാലഭാസ്കറിന്‍റെ മരണം: സ്റ്റീഫന്‍ ദേവസിയുടെ മൊഴി നാളെ രേഖപ്പെടുത്തും

Published

on

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സുഹൃത്തായ സ്റ്റീഫന്‍ ദേവസിയുടെ മൊഴി നാളെ രേഖപ്പെടുത്തും. ബാലഭാസ്കറിന്‍റെ അടുത്ത സുഹൃത്ത് കൂടിയായ സ്റ്റീഫനില്‍ നിന്നും നേരത്തെ തന്നെ അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. മരിച്ച ദിവസം അടക്കം സ്റ്റീഫന്‍ ആശുപത്രിയിലെത്തിയിരുന്നതായി അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ സിബിഐയെ അറിയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദം, സംഗീത പരിപാടികള്‍ എന്നിവയടക്കം വിവിധ കാര്യങ്ങളും നേരത്തെ ചോദിച്ചറിഞ്ഞിരുന്നു. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് അടുത്ത ദിവസം മൊഴിയെടുക്കുന്നതിനായി സ്റ്റീഫന്‍ ദേവസ്സിയെ വിളിപ്പിച്ചിരിക്കുന്നത്.

കേസില്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് ബാലഭാസ്കറിന്‍റെ സുഹൃത്തുക്കളായ പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവര്‍ അര്‍ജ്ജുന്‍, എന്നിവര്‍ അറിയിച്ചിട്ടുണ്ട്. ഡല്‍ഹി, ചെന്നൈ ഫോറന്‍സിക് ലാബുകളിലെ ഉദ്യോഗസ്ഥരുടെ സൗകര്യം അനുസരിച്ച്‌ ഈ മാസം തന്നെ ഇവരെ നുണപരിശോധനയ്ക്ക് വിധേയരാക്കാനാണ് സിബിഐ സംഘത്തിന്‍റെ നീക്കം.

അടുത്ത സുഹൃത്തുക്കളും സംഗീത പരിപാടിയുടെ സംഘാടകരും ആയ പ്രകാശന്‍ തമ്പിയും വിഷ്ണുവും വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായതോടെയാണ്, ബാലഭാസ്കറിന്‍റെ മരണത്തില്‍ ഇവരുടെ പങ്ക് സംബന്ധിച്ച്‌ സംശയം ഉയര്‍ന്നത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലഭാസ്കറിന്‍റെ മരണത്തില്‍ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ പങ്ക് സംബന്ധിച്ചും അന്വേഷണം ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് പ്രകാശന്‍ തമ്പിയെയും വിഷ്ണുവിനെയും നുണ പരിശോധനയ്ക്ക് വിധേയരാക്കുന്നത്.

Continue Reading

Latest News