Connect with us
Malayali Express

Malayali Express

സ്വപ്ന സുരേഷിനൊപ്പം സെല്‍ഫി: ആറ് വനിതാ പോലീസുകാര്‍ക്കെതിരെ അന്വേഷണം

KERALA

സ്വപ്ന സുരേഷിനൊപ്പം സെല്‍ഫി: ആറ് വനിതാ പോലീസുകാര്‍ക്കെതിരെ അന്വേഷണം

Published

on

തിരുവനന്തപുരം: കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിനൊപ്പം സെല്‍ഫിയെടുത്ത ആറ് വനിതാ പോലീസുകാര്‍ക്കെതിരെ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് സ്വപ്നയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം. സ്വപ്ന ചികിത്സയിലായിരുന്ന വാര്‍ഡിലെത്തിയാണ് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ സെല്‍ഫിയെടുത്ത്. ഇവരുടെ ഫോണ്‍ വിളികള്‍ അടക്കം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്. കൗതുകത്തിന് സെല്‍ഫിയെടുത്തതാണ് സംഭവവുമായി ബന്ധപ്പെട്ട് വനിതാ പോലീസുകാരുടെ വിശദീകരണം.

Continue Reading

Latest News