Connect with us
Malayali Express

Malayali Express

പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കല്‍ നടപടി : ബില്‍ ലോക്സഭ പാസാക്കി

INDIA

പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കല്‍ നടപടി : ബില്‍ ലോക്സഭ പാസാക്കി

Published

on

ന്യൂഡല്‍ഹി: പാര്‍ലമെന്റംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും 30 ശതമാനം വെട്ടിക്കുറയ്ക്കുന്നതിനും എംപി. ഫണ്ട് രണ്ടുവര്‍ഷത്തേക്ക് നിര്‍ത്തിവെക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന ബില്‍ ലോക്സഭ ചൊവ്വാഴ്ച പാസാക്കി. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത്.

ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് അംഗം ഡീന്‍ കുര്യാക്കോസ് തുടക്കമിട്ടു. ബില്ലിനെ പിന്തുണച്ചെങ്കിലും എംപി.മാരുടെ പ്രാദേശിക വികസന നിധി (എംപി. ലാഡ് ) മരവിപ്പിച്ച തീരുമാനം പിന്‍വലിക്കണമെന്ന് പ്രതിപക്ഷഅംഗങ്ങള്‍ ആവശ്യപ്പെട്ടു. എംപി. ലാഡ് മരവിപ്പിച്ചത് താത്കാലികമായാണെന്നും അസാധാരണസാഹചര്യത്തില്‍ അസാധാരണനടപടികള്‍ വേണ്ടിവരുമെന്നും കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി പറഞ്ഞു.

കേരളത്തിലെ 29 എംപി.മാരുടെ രണ്ടരവര്‍ഷത്തേക്കുള്ള ഫണ്ട് മരവിപ്പിച്ചതുവഴി 362 കോടി രൂപയുടെ വികസനപ്രവര്‍ത്തനമാണ് നിലച്ചതെന്ന് എ.എം. ആരിഫ് പറഞ്ഞു. കോവിഡ് പ്രതിരോധനടപടികളെ പൂര്‍ണമായും പിന്തുണയ്ക്കുമെങ്കിലും എംപി. ലാഡ് പുനഃസ്ഥാപിക്കണമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. വമ്ബന്‍ പാര്‍ലമെന്റ് മന്ദിരം കോടികള്‍ ചെലവിട്ട് നിര്‍മ്മിക്കാനൊരുങ്ങുന്ന സര്‍ക്കാര്‍ എംപി. ലാഡ് പിന്‍വലിച്ച നടപടി പിന്‍വലിക്കണമെന്ന് തോമസ് ചാഴിക്കാടന്‍ പറഞ്ഞു. എംപി. ലാഡ് നിര്‍ത്തിവെക്കുന്നത് 2019-20 വര്‍ഷത്തെ ഫണ്ടിന്റെ രണ്ടാംഘട്ടത്തിനുകൂടി ബാധകമാക്കിയത് ശരിയായില്ലെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ചര്‍ച്ചാവേളയില്‍ സഭ നിയന്ത്രിച്ചിരുന്ന എന്‍.കെ. പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News