Connect with us
Malayali Express

Malayali Express

ഫ്രാങ്കോ മുളയ്ക്കലിന് എതിരായ ബലാത്സംഗ കേസില്‍ വിചാരണ ഇന്ന് തുടങ്ങും

KERALA

ഫ്രാങ്കോ മുളയ്ക്കലിന് എതിരായ ബലാത്സംഗ കേസില്‍ വിചാരണ ഇന്ന് തുടങ്ങും

Published

on

കന്യാസ്ത്രീയെ ഫ്രാങ്കോ മുളയ്ക്കല്‍ ബലാത്സംഗം ചെയ്ത കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉള്‍പ്പെടെ മൂന്ന് ബിഷപ്പുമാര്‍, 23 പുരോഹിതര്‍, 11 കന്യാസ്ത്രീമാര്‍ എന്നിവര്‍ കേസില്‍ സാക്ഷികളാണ്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയായിരിക്കും കേസ് പരിഗണിക്കുക. മാനഭംഗം, പ്രകൃതി വിരുദ്ധ പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ 25 ദിവസത്തോളം ജയിലില്‍ കിടന്നു. ഇതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.

പല ഘട്ടത്തിലും വിചാരണ വൈകിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ ഭാഗത്ത് നിന്ന് നടന്നിരുന്നു. വിടുതല്‍ ഹര്‍ജിയുമായി സുപ്രിംകോടതി വരെ അദ്ദേഹം പോയി. എങ്കിലും ഫലമുണ്ടായില്ല. ബിഷപ്പിന്റെ സ്വകാര്യ ലാപ്പ്‌ടോപ്പും മൊബൈല്‍ ഫോണും കുറവിലങ്ങാട് മഠത്തിലെ രജിസ്റ്ററും കേസിലെ നിര്‍ണായക തെളിവുകളാണ്. ആദ്യ ദിവസം പരാതിക്കാരിയായ കന്യാസ്ത്രീയെയാണ് വിസ്തരിക്കുക.

Continue Reading

Latest News