Connect with us
Malayali Express

Malayali Express

പൊലീസ് നടപടി രാഷ്ട്രീയ പകപോക്കലെന്ന് യെച്ചൂരി

INDIA

പൊലീസ് നടപടി രാഷ്ട്രീയ പകപോക്കലെന്ന് യെച്ചൂരി

Published

on

ഡല്‍ഹി പോലീസിന്റേത് കരുതികൂട്ടിയുള്ള രാഷ്ട്രീയ വേട്ടയാടല്‍ ആണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസിന്റെ നടപടി. ദില്ലി പോലീസിന്റെ വിശദീകരണം അംഗീകരിക്കാന്‍ ആവില്ല. ഭീമകൊറേ​ഗാവ് കേസിലും ഇതേ തന്ത്രമാണ് പ്രയോ​ഗിച്ചത്. കേസില്‍ കുടുക്കാന്‍ ഇതേ തന്ത്രം മുന്‍പും പയറ്റിയിട്ടുണ്ട്. മൊഴിയില്‍ പേരുകള്‍ ഉള്‍പ്പെടുത്തി പിന്നീട് കീഴ്‌ക്കോടതിയില്‍ നിന്ന് പ്രതികളാക്കാനുള്ള ഉത്തരവ് സമ്പാദിക്കുകയാണ് തന്ത്രമെന്നും അദ്ദേഹം പറഞ്ഞു.

ജനകീയ സമരങ്ങളെ എങ്ങനെ കലാപവുമായി ബന്ധിപ്പിക്കാനാകും. വിദ്വേഷപ്രസം​ഗകരാണ് യഥാര്‍ത്ഥ കലാപകാരികള്‍. വിദ്വേഷപ്രസം​ഗകര്‍ക്കെതിരെ എന്ത് നടപടിയെടുത്തു. ദില്ലി പൊലീസ് എന്താണ് ഇതുവരെ അന്വേഷിച്ചത്. കലാപങ്ങളുടെ കാര്യത്തില്‍ കേന്ദ്രത്തിന്റെ സ്ഥിരം സമീപനമാണിതെന്നും യെച്ചൂരി പറഞ്ഞു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News