Connect with us
Malayali Express

Malayali Express

ജ​ലീ​ല്‍ പ​ഠി​ച്ച ക​ള്ള​നെന്ന് ചെ​ന്നി​ത്ത​ല

KERALA

ജ​ലീ​ല്‍ പ​ഠി​ച്ച ക​ള്ള​നെന്ന് ചെ​ന്നി​ത്ത​ല

Published

on

തി​രു​വ​ന​ന്ത​പു​രം: ഇ​തു​പോ​ലെ നാ​റി​യ ഭ​ര​ണം കേ​ര​ള ച​രി​ത്ര​ത്തി​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍‌ പു​റ​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി​വ​ച്ചൊ​ഴി​യ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

മ​ന്ത്രി​സ​ഭ​യ്ക്ക് അ​ധി​കാ​ര​ത്തി​ല്‍ തു​ട​രാ​ന്‍ അ​ര്‍​ഹ​ത​യി​ല്ല. മ​ന്ത്രി​സ​ഭ ഒ​ന്നാ​കെ രാ​ജിവ​ച്ചൊ​ഴി​യ​ണം. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് 22 ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലും ക​ള​ക്‌ട്രേ​റ്റു​ക​ള്‍​ക്ക് മു​ന്നി​ലും യു​ഡി​എ​ഫ് ഉ​പ​രോ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് വേ​ണ്ടി​യു​ള​ള പ​ദ്ധ​തി​യാ​യ ലൈ​ഫ്മി​ഷ​നി​ല്‍ ക​മ്മി​ഷ​ന​ടി​ച്ച സ്വ​പ്‌​ന സു​രേ​ഷു​മാ​യി മ​ന്ത്രി​പു​ത്ര​ന് എ​ന്താ​ണ് ബ​ന്ധ​മെ​ന്നു​ള​ള കാ​ര്യം പു​റ​ത്തു​വ​ര​ണം. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ മ​ന്ത്രി​പു​ത്ര​ന്മാ​ര്‍​ക്കും പു​ത്രി​മാ​ര്‍​ക്കും എ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളാ​യി​രി​ക്കും പു​റ​ത്തു​വ​രി​ക.

ഇ​ത്ര​യേ​റെ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​രുമ്പോ​ള്‍ കാ​നം രാ​ജേ​ന്ദ്ര​ന്‍ ഇ​തേ കു​റി​ച്ച്‌ പ്ര​തി​ക​രി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. ഇ​ട​തു വ്യ​തി​യാ​നം നോ​ക്കി ന​ട​ക്കു​ന്ന കാ​നം എ​വി​ടെ? കാ​നം കാ​ശി​ക്ക് പോ​യി​രി​ക്കു​ക​യാ​ണോ? ഒ​ര​ക്ഷ​രം മി​ണ്ടു​ന്നി​ല്ല- ചെ​ന്നി​ത്ത​ല പ​രി​ഹ​സി​ച്ചു.

ജ​ലീ​ല്‍ മാ​ധ്യ​മ​ങ്ങ​ളെ ക​ളി​യാ​ക്കി​യി​ട്ടു കാ​ര്യ​മി​ല്ല. ഒ​ന്നും മ​റ​യ്ക്കാ​ന്‍ ഇ​ല്ലെ​ങ്കി​ല്‍ സ്വ​ന്തം ഐ​ഡ​ന്‍റി​റ്റി പോ​ലും മ​റ​ച്ചു​വ​ച്ച്‌ ത​ല​യി​ല്‍ മു​ണ്ടി​ട്ട് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക്ക് മു​ന്നി​ല്‍ പോ​യ​ത് എ​ന്തി​നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദി​ച്ചു.

ഈ​ച്ച​പോ​ലും അ​റി​യാ​തെ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​ന്ന​വ​രെ​യാ​ണ് പ​ഠി​ച്ച ക​ള​ള​ന്മാ​ര്‍ എ​ന്ന് പ​റ​യു​ന്ന​ത്. ന​മ്മു​ടെ നാ​ട്ടി​ല്‍ ധാ​രാ​ളം ക​ള​ള​ന്മാ​ര്‍ ഉ​ണ്ട്. താ​ന്‍ അ​വ​രേ​ക്കാ​ള്‍ മി​ടു​ക്ക​നാ​ണെ​ന്ന് ജ​ലീ​ല്‍ തെ​ളി​യി​ച്ചി​രി​ക്കു​ന്നു.

ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​നി മു​ഖ്യ​മ​ന്ത്രി​ക്ക് എ​ന്ത് പ​റ​യാ​നു​ണ്ടെ​ന്നാ​ണ് അ​റി​യേ​ണ്ട​ത്. അ​തി​ന് മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​നെ ഇ​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Continue Reading

Latest News