Connect with us
Malayali Express

Malayali Express

കൊറോണ ഭേദമായി നിരീക്ഷണത്തിലായിരുന്ന ആള്‍ മരിച്ചു

KERALA

കൊറോണ ഭേദമായി നിരീക്ഷണത്തിലായിരുന്ന ആള്‍ മരിച്ചു

Published

on

വയനാട്: കൊറോണ ഭേദമായി നിരീക്ഷണത്തിലായിരുന്ന ആള്‍ മരിച്ചു. വയനാട് മൂലങ്കാവ് സെന്‍ട്രല്‍ ബാങ്ക് ജീവനക്കാരന്‍ പുത്തന്‍ സ്വദേശി ശശി (46) ആണ് മരിച്ചത്.

കഴിഞ്ഞ മാസം 22 നാണ് ശശിക്ക് കൊറേണ സ്ഥിരീകരിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. പിന്നീട് നടത്തിയ പരിശോധയില്‍ ഇയാള്‍ക്ക് കൊറോണ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. തുടര്‍ന്നാണ് മരണം സംഭവിച്ചത്.

അതേസമയം കൊറോണ ബാധിച്ച്‌ ചികിത്സയിലുന്ന ഒരാള്‍ കൂടി മരിച്ചു. തലശ്ശേരി എരഞ്ഞോളി സ്വദേശി സോമനാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച്‌ തലശ്ശേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ഇയാള്‍ മരിച്ചത്.

Continue Reading

Latest News