INDIA
സുശാന്ത് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് മയക്കുമരുന്ന് ബന്ധുള്ളയാള്

ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കെ.ജെ എന്നറിയപ്പെടുന്ന കരണ്‍ജീത് ആണ് നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഇയാളെ പിടികൂടിയത്. എന്‍.സി.ബി ഡയറക്കര് സമീര്‍ വാങ്കഡെ കരണ്ജീത്തിന്റെ അറസ്റ്റ് സ്ഥിരീകരിച്ചു. ഇയാള്‍ക്ക് മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്ന് എന്‍.സി.ബി വ്യക്തമാക്കി.
അതേസമയം അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഇയാളുടെ കൈവശം മയക്കുമരുന്ന് ഉണ്ടായിരുന്നോ എന്ന് എന്‍.സി.ബി വ്യക്തമാക്കിയിട്ടില്ല. രാവിലെ ദക്ഷിണ മുംബൈയിലെ നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ ഓഫീസില്‍ എത്തിച്ച കരണ്‍ജീത്തിനെ ചോദ്യം ചെയ്തുവരുന്നു. ബാന്ദ്ര, ഖര്, ലോകന്ഡ്വാല, പൊവയ് മേഖലകളില്‍ നര്‍കോട്ടിക്സ് ബ്യൂറോ റെയ്ഡ് നടത്തുകയും ചെയ്തു.
സുശാന്ത് കേസില്‍ നടി റിയ ചക്രബര്‍ത്തി ഉള്‍പ്പെടെ 11 പേരെ നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്തു. റിയയുടെ സഹോദരന് ഷോവിക് ചക്രബര്‍ത്തി, സുശാന്തിന്റെ ഹൗസ് മാനേജര്‍ സാമുവല്‍ മിറാന്‍ഡ, വീട്ടുജോലിക്കാരന് ദീപഷ് സാവന്ത്, മയക്കുമരുന്ന് ഇടപാടുകാരെന്ന സംശയിക്കപ്പെടുന്ന സെയ്ദ് വിലത്ര, അബ്ദെല് ബാസിത് പരിഹാര്‍, കെയ്സന് ഇബ്രാഹിം, കര്‍ണ അറോറ, അബ്ബാസ് ലഖാനി, അനുജ് കെഷവാനി എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
റിയ, സഹോദരന് ഷോവിക്, വിലത്ര, പരിഹാര്‍, സാവന്ത് എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അതേസമയം അറോറ, ലഖാനി, ഇബ്രാഹിം എനന്നിവര്ക്ക് അറസ്റ്റിലായ ഉടന്‍ ജാമ്യം ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 14നാണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്‍്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. താരത്തിന്‍െ്റ മരണത്തില്‍ മയക്കുമരുന്ന് മാഫിയയ്ക്ക് ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് എന്‍.സി.ബി അന്വേഷണം പ്രഖ്യാപിച്ചത്.

രണ്ടരവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ; വിചാരണ പൂര്‍ത്തിയാക്കിയത് റെക്കോര്‍ഡ് വേഗത്തില്‍

പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപ്പിടിത്തം; അഞ്ച് മരണം

കോവിഡ് വാക്സിനായി ഇന്ത്യയെ സമീപിച്ച് 92 രാജ്യങ്ങള്‍; അയല്‍ രാജ്യങ്ങള്‍ക്ക് വാക്സിന് നല്കാന് തുടങ്ങി
-
KERALA2 hours ago
നിയമസഭാ തിരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക പ്രസീദ്ധികരിച്ചു, സ്ത്രീ വോട്ടര്‍മാര്‍ കൂടുതല്‍
-
INDIA2 hours ago
രണ്ടരവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ; വിചാരണ പൂര്‍ത്തിയാക്കിയത് റെക്കോര്‍ഡ് വേഗത്തില്‍
-
KERALA2 hours ago
ഡോളര്‍ കടത്ത് കേസില്‍ എം ശിവശങ്കര്‍ നാലാം പ്രതി: കസ്റ്റംസ് അറസ്റ്റ് ചെയ്തു
-
INDIA2 hours ago
പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപ്പിടിത്തം; അഞ്ച് മരണം
-
KERALA2 hours ago
സ്പ്രിംക്ലറില് ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ഇപി ജയരാജന്
-
KERALA2 hours ago
സ്പീക്കറുടെ എല്ലാ നടപടികളും ദുരൂഹം: കെ.സുരേന്ദ്രന്
-
INDIA2 hours ago
കോവിഡ് വാക്സിനായി ഇന്ത്യയെ സമീപിച്ച് 92 രാജ്യങ്ങള്‍; അയല്‍ രാജ്യങ്ങള്‍ക്ക് വാക്സിന് നല്കാന് തുടങ്ങി
-
INDIA2 hours ago
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടുത്തം; പ്രധാനമന്ത്രി അനുശോചനം അറിയിച്ചു