Connect with us
Malayali Express

Malayali Express

ഇന്ത്യ- പാക്​ അതിര്‍ത്തിയില്‍ തോക്കുകളും വെടിക്കോപ്പുകളും നിറച്ച ബാഗ്​ കണ്ടെത്തി

INDIA

ഇന്ത്യ- പാക്​ അതിര്‍ത്തിയില്‍ തോക്കുകളും വെടിക്കോപ്പുകളും നിറച്ച ബാഗ്​ കണ്ടെത്തി

Published

on

ചണ്ഡിഗഡ്​: പഞ്ചാബിലെ ഇന്ത്യ-പാക് അതിര്‍ത്തിക്ക്​ സമീപത്തുള്ള വയലില്‍ നിന്ന് തോക്കുകളും ​വെടിക്കോപ്പുകളും ഒളിപ്പിച്ച ബാഗ്​ ബി.എഫ്​.എഫ്​ കണ്ടെടുത്തു. ഫിറോസ്​പൂര്‍ ജില്ലയില്‍ അതിര്‍ത്തിയോട്​ ചേര്‍ന്ന സ്ഥലത്ത്​ കണ്ടെത്തിയ ബാഗില്‍ മൂന്ന് എ.കെ 47 തോക്കുകളും, രണ്ട് എം -16 റൈഫിളുകളും ബുള്ളറ്റുകളുമാണ്​ ഉണ്ടായിരുന്നത്​.

ശനിയാഴ്​ച രാവിലെ ഏഴു മണിയോടെയാണ്​ ഒഴിഞ്ഞ പ്രദേശത്തുനിന്നും ബാഗ്​ കണ്ടെത്തിയത്​. എ.കെ 47നില്‍ നിറക്കാവുന്ന 91 റൗണ്ട്​ തിരകളും വെടിയുണ്ടകളും, എം-16ല്‍ ഉപയോഗിക്കാവുന്ന 57 റൗണ്ട്​ ​തിരകളും ബാഗിലുണ്ടായിരുന്നു.

രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്ന് പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലെ അബോഹര്‍ വഴി പാകിസ്​താനില്‍ നിന്നും എത്തിച്ചതാണ്​ വെടിക്കോപ്പുക​െളന്ന്​ സംശയിക്കുന്നതായി സേന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Continue Reading

Latest News