Connect with us
Malayali Express

Malayali Express

മടങ്ങിയെത്തുന്നവര്‍ക്ക്​ ആറാം ദിനം മാത്രം കോവിഡ്​ പരിശോധന

GULF

മടങ്ങിയെത്തുന്നവര്‍ക്ക്​ ആറാം ദിനം മാത്രം കോവിഡ്​ പരിശോധന

Published

on

x

ദോഹ: കോവിഡ്-19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തുന്നവരുടെ ഇഹ്തിറാസ്​ ആപ്പിലെ സ്​റ്റാറ്റസ്​ മഞ്ഞ നിറമായിരിക്കുമെന്നും ഏഴ് ദിവസത്തെ ക്വാറന്‍റീന്‍ കാലയളവ് കഴിഞ്ഞ് കോവിഡ്-19 നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ ഈ അവസ്​ഥ തുടരുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ക്വാറന്‍റീനി​െന്‍റ ആറാം ദിവസം നിര്‍ബന്ധമായും കോവിഡ്-19 പരിശോധനക്ക് വിധേയമാകണം. ഏഴ് ദിവസം പൂര്‍ത്തിയായി പരിശോധനയില്‍ നെഗറ്റിവ് ആകുന്നതുവരെ സ്​റ്റാറ്റസ്​ പച്ചയായി മാറുകയില്ല. ക്വാറന്‍റീനി​െന്‍റ ആറ് ദിവസങ്ങള്‍ക്കുമുമ്പ് ഒരിക്കലും പരിശോധന നടത്താന്‍ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തേക്ക് മടങ്ങിയെത്തുന്നവരില്‍നിന്ന് വൈറസ്​ പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് നടപടികളെന്നും മന്ത്രാലയം സൂചിപ്പിച്ചു. കോവിഡ്-19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ഖത്തറില്‍ ഹോട്ടല്‍ ക്വാറന്‍റീന്‍ ആവശ്യമില്ല. എന്നാല്‍, അപകട സാധ്യത കൂടിയ രാജ്യങ്ങളില്‍നിന്ന് ഖത്തറിലേക്കുള്ളവര്‍ ഒരാഴ്ച നിര്‍ബന്ധമായും ഹോട്ടല്‍ ക്വാറന്‍റീനില്‍ കഴിയണം. എന്നാല്‍ ചെറിയ കുട്ടികളുള്ള മാതാക്കള്‍, പ്രായമായവര്‍, രോഗികള്‍ തുടങ്ങിയവര്‍ക്ക്​ ഹോം ക്വാറന്‍റീന്‍ മതി. അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക ഓരോ രണ്ടാഴ്ചയിലും പൊതുജനാരോഗ്യ മന്ത്രാലയം പുതുക്കി നിശ്ചയിക്കുന്നുണ്ട്.

എന്നാല്‍, ഇന്ത്യ ഇതുവരെ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഖത്തറും ഇന്ത്യയും തമ്മില്‍ ഇരുരാജ്യങ്ങളിലേക്കും പ്രത്യേക വിമാന സര്‍വിസുകള്‍ നടത്താനുള്ള എയര്‍ബബ്​ള്‍ കരാറി​െന്‍റ കാലാവധി ഒക്​ടോബര്‍ 31 വരെ നീട്ടിയിരുന്നു. ഇതിനിടക്ക്​ സാധാരണ വിമാന സര്‍വിസുകള്‍ ആരംഭിക്കുകയാണെങ്കില്‍ അതുവരെയായിരിക്കും കരാര്‍ കാലാവധി. ഇതോടെ നിരവധി ഇന്ത്യക്കാരാണ്​ ഖത്തറിലേക്ക്​ മടങ്ങിയെത്തുന്നത്​. കരാര്‍ പ്രകാരം നിലവില്‍ ഇന്ത്യന്‍ വിമാനക്കമ്പനികളും ഖത്തര്‍ എയര്‍വേ​സും ഇരുരാജ്യങ്ങളിലേക്കും​ സര്‍വിസ്​ നടത്തുന്നുണ്ട്​.

ആഗസ്​റ്റ്​ ഒന്നുമുതല്‍ ഐ.ഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ റീ എന്‍ട്രി പെര്‍മിറ്റെടുത്ത്​ ഖത്തറിലേക്ക്​ മടങ്ങിയെത്തുന്നുണ്ട്​. https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തര്‍ പോര്‍ട്ടല്‍ വഴിയാണ്​ പെര്‍മിറ്റിന്​ അപേക്ഷ നല്‍കേണ്ടത്​. വിസ കാലാവധി കഴിഞ്ഞവര്‍ക്കുള്ള ഫീസ്​ ഖത്തര്‍ ഒഴിവാക്കിയിട്ടുമുണ്ട്​.

Continue Reading

Latest News