Connect with us
Malayali Express

Malayali Express

ഫ്രാന്‍സിസ്​ മാര്‍പാപ്പയുടെ അടുത്ത സഹായിക്ക് കോവിഡ് സ്ഥിരീകരിച്ചു

EUROPE

ഫ്രാന്‍സിസ്​ മാര്‍പാപ്പയുടെ അടുത്ത സഹായിക്ക് കോവിഡ് സ്ഥിരീകരിച്ചു

Published

on

ഫ്രാന്‍സിസ്​ മാര്‍പാപ്പയുടെ അടുത്ത സഹായി ഫിലിപ്പീന്‍ കര്‍ദിനാള്‍ ലൂയിസ്​ അന്റോണിയോ ടാഗ്​ളിന്​ കോവിഡ്​ സ്ഥിരീകരിച്ചു.വത്തിക്കാനില്‍ ഉന്നത പദവികള്‍ വഹിക്കുന്ന ടാഗ്​ള്‍ ആഗസ്​റ്റ്​ 19നാണ്​ പോപുമായി അവസാനം സംസാരിച്ചതെന്നും പരിശോധനയില്‍ പോപ്പിന്​​ നെഗറ്റിവാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. 63കാരനായ കര്‍ദിനാളിന്​ രോഗലക്ഷണങ്ങളൊന്നുമില്ല. ഫിലിപ്പീന്‍സില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്​.

മനില ആര്‍ച്ച്‌​ ബിഷപ്പായിരുന്ന അദ്ദേഹം ഈ വര്‍ഷാദ്യമാണ്​ വത്തിക്കാനിലെത്തുന്നത്​. ഏഷ്യ, ആഫ്രിക്ക ഉള്‍​പ്പെടെ മേഖലകളിലെ കാതലിക്​ ചര്‍ച്ച്‌​ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ടാഗ്​ളിനായിരുന്നു.

Continue Reading

Latest News