Connect with us
Malayali Express

Malayali Express

അമീര്‍ കപ്പ്​ ഫുട്​ബാള്‍: അല്‍ അറബി സെമി ഫൈനലില്‍

GULF

അമീര്‍ കപ്പ്​ ഫുട്​ബാള്‍: അല്‍ അറബി സെമി ഫൈനലില്‍

Published

on

കു​വൈ​ത്ത്​ സി​റ്റി: അ​മീ​ര്‍ ക​പ്പ്​ ഫു​ട്​​ബാ​ള്‍ ടൂ​ര്‍​ണ​മെന്‍റി​ല്‍ അ​ല്‍ അ​റ​ബി സ്​​പോ​ര്‍​ട്​​സ്​ ക്ല​ബ്​ സെ​മി ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു.ഒ​ന്നി​നെ​തി​രെ നാ​ല്​ ഗോ​ളി​ന്​ ബു​ര്‍​ഗാ​നെ ത​ക​ര്‍​ത്താ​ണ്​ അ​ല്‍ അ​റ​ബി സെ​മി​യി​ലേ​ക്ക്​ കു​തി​ച്ച​ത്. സ​ബാ​ഹ്​ അ​ല്‍ സാ​ലിം സ്​​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ര​ണ്ട്​ ഗോ​ളു​മാ​യി അ​ല്‍ സി​നൂ​സി ക​ളം നി​റ​ഞ്ഞ​പ്പോ​ള്‍ സെ​ഡ്രി​ക്​ ഹെന്‍റി, സാ​വി ടോ​റ​സ്​ എ​ന്നി​വ​ര്‍ ​ഒാ​രോ ഗോ​ള്‍ നേ​ടി.

ബു​ര്‍​ഗാ​ന്​ വേ​ണ്ടി യൂ​സു​ഫ്​ സ​അ​ദ്​ ഒ​രു ഗോ​ള്‍ മ​ട​ക്കി. സ്​​കോ​ര്‍ സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ ഏ​ക​​പ​ക്ഷീ​യ​മാ​യ വി​ജ​യ​മാ​ണ്​ അ​ല്‍ അ​റ​ബി നേ​ടി​യ​ത്. മ​ത്സ​ര​ത്തി​െന്‍റ ഒ​രു​ഘ​ട്ട​ത്തി​ലും ബു​ര്‍​ഗാ​ന്​ മു​ന്‍​തൂ​ക്കം നേ​ടാ​നാ​യി​ല്ല.ബു​ര്‍​ഗാ​ന്‍ പ്ര​തി​രോ​ധ​ത്തി​നും ഗോ​ള്‍​കീ​പ്പ​ര്‍​ക്കും നി​ര​ന്ത​രം വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തു​ന്ന തു​ട​ര​ന്‍ ​ആ​ക്ര​മ​ണ​മാ​ണ്​ അ​വ​ര്‍ അ​ഴി​ച്ചു​വി​ട്ട​ത്.

ഉ​റ​പ്പി​ച്ച ചി​ല ഗോ​ള്‍ ശ്ര​മ​ങ്ങ​ള്‍ ത​ല​നാ​രി​ഴ​ക്ക്​ പാ​ഴാ​യി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ഗോ​ള്‍ വ്യ​ത്യാ​സം ഇ​നി​യും ഉ​യ​ര്‍​ന്നേ​നെ. കു​വൈ​ത്ത്​ സോ​ക്ക​ര്‍ ക്ല​ബ്, യ​ര്‍​മൂ​ഖ്, ക​സ്​​മ എ​ന്നി​വ​യാ​ണ്​ നേ​ര​ത്തേ സെ​മി ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച മ​റ്റു ടീ​മു​ക​ള്‍.സെ​മി ഫൈ​ന​ല്‍ മ​ത്സ​ര​ക്ര​മ​ത്തി​െന്‍റ ന​റു​ക്കെ​ടു​പ്പ്​ വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കും.