Thursday, April 25, 2024
HomeKeralaആരോപണങ്ങള്‍ക്കെല്ലാം പറയാന്‍ മറുപടികളുണ്ട്, പക്ഷേ ഒറ്റ പ്രാര്‍ത്ഥന മാത്രമെന്ന് ദിലീപ്; ഓരോ വ്യക്തിയെക്കുറിച്ചും എഴുതണമെന്ന് കാവ്യ

ആരോപണങ്ങള്‍ക്കെല്ലാം പറയാന്‍ മറുപടികളുണ്ട്, പക്ഷേ ഒറ്റ പ്രാര്‍ത്ഥന മാത്രമെന്ന് ദിലീപ്; ഓരോ വ്യക്തിയെക്കുറിച്ചും എഴുതണമെന്ന് കാവ്യ

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള വെളിപ്പെടുത്തലുകളും ശബ്ദ രേഖകളുമൊക്കെ വന്നുകൊണ്ടിരിക്കുകയാണ്.

ഇതുമായി ബന്ധപ്പെട്ട് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ദിലീപും കാവ്യയും. തനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്കെല്ലാം പറയാന്‍ മറുപടികളുണ്ടെന്നും എന്നാല്‍ വിഷയം കോടതിയിലായതിനാല്‍ പലതും പറയാന്‍ പരിമിധികളുണ്ടെന്നും നടന്‍ പറയുന്നു.

‘മീഡിയയുടെയോ ജനങ്ങളുടേയോ മുന്നില്‍ ഇപ്പോള്‍ ഒന്നും പറയാനാകില്ല. എല്ലാം കോടതിയില്‍ മാത്രമേ പറയാകൂ.ഞാന്‍ കോടതിയില്‍ വിശ്വസിക്കുന്ന, നീതിയില്‍ വിശ്വസിക്കുന്ന ഒരാളാണ്. സത്യം ഒരിക്കല്‍ തെളിയും. ഒറ്റ പ്രാര്‍ത്ഥനയേയുള്ളൂ, അതുവരെ എന്റെ മാനസിക നില തെറ്റരുത്, ജീവന്‍ നഷ്ടമാകരുത്.’- ദിലീപ് പറഞ്ഞു.

കഴിഞ്ഞുപോയ ഒരു നിമിഷവും മറന്നുപോകരുതെന്ന് താന്‍ ദിലീപേട്ടനോട് പറയാറുണ്ടെന്ന് കാവ്യ പറയുന്നു. ‘ അനുഭവിച്ചതെല്ലാം, ഓരോ വ്യക്തിയെക്കുറിച്ചും എഴുതണം. എല്ലാം തുറന്നു പറയാനാകുന്ന ദിവസം വരുമെന്ന് ഉറപ്പുണ്ട്.’കാവ്യ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular