Connect with us
Malayali Express

Malayali Express

പന്തില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ പുരട്ടി : ഇംഗ്ലണ്ട് പേസര്‍ക്ക് വിലക്ക്

LATEST NEWS

പന്തില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ പുരട്ടി : ഇംഗ്ലണ്ട് പേസര്‍ക്ക് വിലക്ക്

Published

on

പന്തില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ പുരട്ടിയ ഇംഗ്ലണ്ട് പേസര്‍ക്ക് വിലക്ക്. ഇംഗ്ലീഷ് കൗണ്ടി ടീമായ സസെക്സിനു വേണ്ടി കളിക്കുന്ന മിച്ച്‌ ക്ലെയ്ഡനെയാണ് ക്ലബ് വിലക്കിയത്. 37കാരനായ ക്ലെയ്ഡന്‍ ഓസ്ട്രേലിയയിലാണ് ജനിച്ചതെങ്കിലും ബ്രിട്ടിഷ് പൗരത്വമുള്ള താരമാണ്. താരം കളിച്ചിട്ടുള്ളത് ഇംഗ്ലണ്ട് ആഭ്യന്തര ടീമുകള്‍ക്ക് വേണ്ടിയാണ്.

കഴിഞ്ഞ മാസം നടന്ന ബോബ് വില്ലിസ് ട്രോഫിയിലാണ് ക്ലെയ്ഡന്‍ പന്തില്‍ സാനിറ്റൈസര്‍ പുരട്ടിയത്. മിഡില്‍സെക്സിനെതിരായി നടന്ന മത്സരത്തിന്‍്റെ ആദ്യ ഇന്നിംഗ്സിലായിരുന്നു സംഭവം. ഇന്നിങ്സില്‍ ക്ലെയ്ഡന്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയിരുന്നു. താരത്തെ സസ്പന്‍ഡ് ചെയ്തെന്നും ഇനി സസെക്സിനു വേണ്ടി അദ്ദേഹം കളിക്കില്ലെന്നും ക്ലബ് അറിയിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സസെക്‌സ് തയ്യാറായില്ല.

112 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും, 110 ലിസ്റ്റ് എ മത്സരങ്ങളും, 147 ടി-20യും കളിച്ച താരമാണ് മിച്ച്‌ ക്ലെയ്ഡന്‍. 310 ഫസ്റ്റ് ക്ലാസ് വിക്കറ്റ് വീഴ്ത്തിയ ക്ലെയ്ഡന്‍ 11 തവണ അഞ്ച് വിക്കറ്റ് നേട്ടവും 9 തവണ 10 വിക്കറ്റ് നേട്ടവും കൈവരിച്ചു. ലിസ്റ്റ് എയില്‍ 138 വിക്കറ്റുകളും ടി-20യില്‍ 159 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. യോര്‍ക്‌ഷെയര്‍, ഡുര്‍ഹം, കെന്‍്റ്, കാന്‍്റെര്‍ബറി തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടിയും ക്ലെയ്ഡന്‍ കളിച്ചിട്ടുണ്ട്.

Continue Reading

Latest News