Connect with us
Malayali Express

Malayali Express

ചെന്നൈ ക്രിക്കറ്റ് ടീമിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് റെയ്ന പുറത്ത്

LATEST NEWS

ചെന്നൈ ക്രിക്കറ്റ് ടീമിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് റെയ്ന പുറത്ത്

Published

on

വ്യക്തിപരമായ കാരണങ്ങള്‍ ചുണ്ടിക്കാട്ടി ഐപിഎല്‍ തുടങ്ങുന്നതിനു തൊട്ടുമുമ്പ് ദുബായില്‍ നിന്ന് നാട്ടിലേക്ക് തിരികെ മടങ്ങിയ റെയ്നയെ പിന്നാലെ സിഎസ്‌കെ ടീമിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കിയതായി റിപ്പോര്‍ട്ട്. ചെന്നൈ സൂപ്പര്‍ കിങ്സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ഇന്‍സൈഡ് സ്പോര്‍ടസാണ്’ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നാട്ടില്‍ തിരികെയെത്തി ക്വാറന്റീനില്‍ കഴിയുന്ന റെയ്ന വീണ്ടും ടീമിനൊപ്പം ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും ടീം മാനേജ്മെന്റ് പൂര്‍ണമായും വഴങ്ങിയിട്ടീല്ല എന്നാണ് സൂചനകള്‍. റെയ്നയെ ടീമില്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഇടപെടാനില്ലെന്ന് ടീം ഉടമ എന്‍. ശ്രീനിവാസന്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ ഇക്കാര്യത്തില്‍ ടീം നായകന്‍ എം.എസ് ധോണിയുടെ നിലപാട് നിര്‍ണായകമാകും.

റെയ്ന ടീം ക്യാംപ് വിട്ടപ്പോള്‍ തന്നെ അദേഹത്തെ ടീമിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കിയിരുന്നു. തുടര്‍ന്ന് താരം ചെന്നൈ സുപ്പര്‍ കിങ്സ് സിഇഒ കാശി വിശ്വനാഥന്‍, ക്യാപ്റ്റന്‍ എംഎസ് ധോണി, പരിശീലകന്‍ സ്റ്റീഫന്‍ ഫ്ളെമിങ് എന്നിവരെ ബന്ധപ്പെട്ട് ടീമിനൊപ്പം ചേരാനുള്ള സാധ്യതകള്‍ തിരക്കിയിരുന്നതായും ‘ഇന്‍സൈഡ് സ്പോര്‍ട്സ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

Continue Reading

Latest News