Connect with us
Malayali Express

Malayali Express

മെസി ബാഴ്സലോണ വിടുന്നില്ല: തുടര്‍ന്നേക്കുമെന്നുമെന്ന സൂചന നല്‍കി ഹോര്‍ഗെ മെസി

LATEST NEWS

മെസി ബാഴ്സലോണ വിടുന്നില്ല: തുടര്‍ന്നേക്കുമെന്നുമെന്ന സൂചന നല്‍കി ഹോര്‍ഗെ മെസി

Published

on

ബാഴ്സയില്‍ തന്നെ ഇതിഹാസം ലയണല്‍ മെസ്സി തുടര്‍ന്നേക്കുമെന്ന് വ്യക്തമായ സൂചനകള്‍ പുറത്ത്. ക്ലബുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മെസ്സിയുടെ പിതാവും ഏജന്റും കൂടിയായ ഹോര്‍ഗെ മെസിയാണ് ഇക്കാര്യം സൂചിപ്പിച്ചത്.

2021 സീസണ്‍ വരെ മെസി ക്ലബില്‍ തുടര്‍ന്നേക്കുമെന്നാണ് വിവരം. 2017 ല്‍ പുതുക്കിയ കരാര്‍ പ്രകാരം മെസിക്ക് ബാഴ്സയുമായി 2021 ജൂണ്‍ വരെ കരാറുണ്ട്. എന്നാല്‍ ഒരു സീസണിന്റെ അവസാനം ക്ലബ് വിടാന്‍ മെസിക്ക് അവകാശമുണ്ടെന്ന വ്യവസ്ഥയോടെയായിരുന്നു ഈ കരാര്‍.

മെസി ബാഴ്സ വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതിനു പിന്നാലെ ബുധനാഴ്ച മെസിയുടെ പ്രതിനിധികള്‍ കാറ്റിലോണിയയില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ വന്‍ പരാജയത്തിനു ശേഷമാണ് മെസ്സി ക്ലബുമായി ഇടഞ്ഞത്. മാഞ്ചസ്റ്റര്‍ സിറ്റിയുമായി ധാരണയിലെത്തി എന്ന വാര്‍ത്തകള്‍ വരെ പുറത്തെത്തിയിരുന്നു. പുതിയ പരിശീലകന്‍ റൊണാള്‍ഡ് കൂമാനു കീഴിലെ ബാഴ്സലോണയുടെ ആദ്യ പരിശീലന സെഷനില്‍ നിന്ന് മെസ്സി വിട്ടുനില്‍ക്കുകയും ചെയ്തു. പരിശീലനം ആരംഭിക്കുന്നതിനു മുമ്പുള്ള കോവിഡ് പരിശോധനയിലും മെസി പങ്കെടുത്തിരുന്നില്ല.

Continue Reading

Latest News