Connect with us
Malayali Express

Malayali Express

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ കരാര്‍ പുതുക്കില്ല എന്ന് എറിക് ഗാര്‍സിയ

LATEST NEWS

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ കരാര്‍ പുതുക്കില്ല എന്ന് എറിക് ഗാര്‍സിയ

Published

on

മാഞ്ചസ്റ്റര്‍ സിറ്റിയുടെ യുവ സെന്റര്‍ ബാക്ക് എറിക് ഗാര്‍സിയ താന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒപ്പം പുതിയ കരാര്‍ ഒപ്പുവെക്കില്ല എന്ന് വ്യക്തമാക്കി. അടുത്ത കൊല്ലമാണ് ഗാര്‍സിയയുടെ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള കരാര്‍ അവസാനിക്കുന്നത്. ഈ കരാര്‍ പുതുക്കില്ല എന്ന് താന്‍ ക്ലബിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട് എന്ന് ഗാര്‍സിയ പറഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റിയോട് തനിക്ക് ഏറെ നന്ദിയുണ്ട് അവരാണ് തനിക്ക് ആത്മവിശ്വാസവും അവസരവും നല്‍കിയത് എന്നും ഗാര്‍സിയ പറഞ്ഞു.

ഗാര്‍സിയ ബാഴ്സലോണയിലേക്ക് പോകാന്‍ ആണ് ശ്രമിക്കുന്നത്‌. ഇത് സംബന്ധിച്ച്‌ ബാഴ്സലോണയും സിറ്റിയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്‌ മുന്‍ ബാഴ്സലോണ അക്കാദമി താരമായ ഗാര്‍സിയ 2018ല്‍ ആയിരുന്നു ബാഴ്സലോണ വിട്ട് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് വന്നത്. അതിനു ശേഷം താരം സിറ്റിക്കൊപ്പം പ്രതീക്ഷ നല്‍കുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചു. താരം നടത്തുന്ന മികച്ച പ്രകടനങ്ങളാണ് ബാഴ്സലോണക്ക് താരത്തെ വീണ്ടും സ്വന്തമാക്കണമെന്ന ആഗ്രഹം നല്‍കിയത്. 19കാരനായ ഗാര്‍സിയ ബാഴ്സലോണയുടെ അക്കാദമയില്‍ 9 വര്‍ഷത്തോളം കളിച്ചിരുന്നു.

Continue Reading

Latest News