Connect with us
Malayali Express

Malayali Express

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം : എറണാകുളത്ത് ചികിത്സയില്‍ കഴിഞ്ഞയാള്‍ മരിച്ചു

KERALA

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം : എറണാകുളത്ത് ചികിത്സയില്‍ കഴിഞ്ഞയാള്‍ മരിച്ചു

Published

on

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. എറണാകുളം മെഡിക്കല്‍ കോളെജില്‍ രോ​ഗബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന വടക്കന്‍ പറവൂര്‍ സ്വദേശി വടക്കേ ചുള്ളിനക്കര തങ്കപ്പന്‍ (70) ആണ് മരിച്ചത്. കൊവിഡ് മരണം ആണോ എന്നത് സ്ഥിരീകരിക്കാനായി സ്രവം ആലപ്പുഴ എന്‍ഐവി ലാബിലേക്ക് അയച്ചു. ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് വൃക്ക രോ​ഗം ഉണ്ടായിരുന്നു. കൂടാതെ മസ്തിഷ്ക ആഘാതവും സംഭവിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ കണക്കുപ്രകാരം കേരളത്തില്‍ ഇതുവരെ 126 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ജില്ലകളില്‍നിന്നുള്ള കണക്കുപ്രകാരം 228 പേര്‍ ഇതുവരെ മരിച്ചതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണത്തിന് ആദ്യത്തെയോ രണ്ടാമത്തെയോ കാരണം കൊവിഡ് ആണെങ്കില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ലോകാരോഗ്യ സംഘടനയും ഐസിഎംആറും നിര്‍ദേശിച്ചിരിക്കുന്നത്. കൊവി‍ഡ് ബാധിച്ചു മരിക്കുന്നവര്‍ക്കു മറ്റ് ഗുരുതര രോഗങ്ങളുണ്ടെങ്കില്‍ അവരെ ഇതില്‍ ഉള്‍പ്പെടുത്തുന്നില്ല. കൊവിഡ് ചികിത്സയിലിരിക്കെ മരിക്കുന്നവരുടെ സ്രവം വീണ്ടും പരിശോധിക്കുന്നുമുണ്ട്. രോ​ഗം ബാധിച്ച്‌ മൂന്നും നാലും ആഴ്ച കഴിഞ്ഞാണ് മരണമെങ്കില്‍ പരിശോധനയില്‍ നെഗറ്റീവാകാന്‍ ഇടയുണ്ട്. ഇങ്ങനെയുള്ളവരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നുണ്ട്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News