Connect with us
Malayali Express

Malayali Express

ഇന്ത്യയില്‍ കോവിഡ്​ രോഗികളുടെ എണ്ണം 23 ലക്ഷത്തിലേക്ക്

INDIA

ഇന്ത്യയില്‍ കോവിഡ്​ രോഗികളുടെ എണ്ണം 23 ലക്ഷത്തിലേക്ക്

Published

on

ന്യൂഡല്‍ഹി: പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണത്തില്‍ കുറവില്ലാതെ തുടരുന്ന ഇന്ത്യയില്‍ രോഗികളുടെ എണ്ണം 23 ലക്ഷത്തിലേക്ക്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 53,064 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ്​ബാധിതരുടെ എണ്ണം 22,68,676 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 871 കോവിഡ്​ മരണങ്ങളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇതോടെ കോവിഡ് രോഗബാധയെ തുടര്‍ന്ന്​ മരിച്ചവരുടെ എണ്ണം 45,257 ആയി. ആരോഗ്യമന്ത്രാലയത്തി​െന്‍റ ഔദ്യോഗിക കണക്ക്​ പ്രകാരം രാജ്യത്തെ മരണനിരക്ക്​ 1.99 ശതമാനമാണ്​.

ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം ഇതുവരെ 15,83,490 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. 69.80 ശതമാനമായി ഉയര്‍ന്നുവെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിലുള്ള കോവിഡ്​ രോഗികളുടെ നിരക്ക് 28.21 ശതമാനമാണ്​​. 6,39,929 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News