Connect with us
Malayali Express

Malayali Express

പിപിഇ കിറ്റ് ധരിച്ച്‌ ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം

KERALA

പിപിഇ കിറ്റ് ധരിച്ച്‌ ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം

Published

on

തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതിലും, നിയമന വ്യവസ്ഥകളില്‍ വ്യക്തത ഇല്ലാത്തതിലും പ്രതിഷേധവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ രംഗത്ത്. 40 ദിവസം കഴിഞ്ഞിട്ടും ശമ്ബളം ലഭിക്കാത്തതില്‍ പിപിഇ കിറ്റ് ധരിച്ച്‌ ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധ വീഡിയോ ഇറക്കി.

ജോലിയില്‍ പ്രവേശിച്ചിട്ട് 40 ദിവസം പിന്നിട്ടു. ശമ്ബളം എത്രയെന്നോ, എന്താണ് തസ്തികയെന്നോ, ആരോട് റിപ്പോര്‍ട്ട് ചെയ്യണമെന്നോ പോലും വ്യക്തത ഇല്ല. നിയമിച്ചവര്‍ വരെ കൈമലര്‍ത്തുകയാണ്. സ്വന്തമായി പറയാന്‍ തസ്തികയില്ലാത്തതിനാല്‍ ചൂഷണത്തിന് ഇരയാവുന്നുണ്ടെന്നും ഇവര്‍ പറയുന്നു.

980 ലധികം ഹൗസ് സര്‍ജന്മാരെയാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ നിയമിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലും പ്രധാന ചുമതല ഈ ഡോക്ടര്‍മാര്‍ക്കാണ്.

Continue Reading

Latest News