Connect with us
Malayali Express

Malayali Express

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അതീവ ഗുരുതരാവസ്ഥയില്‍

INDIA

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അതീവ ഗുരുതരാവസ്ഥയില്‍

Published

on

ഡല്‍ഹി : മസ്തിഷ്‌കത്തിലെ ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും ആരോഗ്യ നില കൂടുതല്‍ വഷളായതായും ഡല്‍ഹി സൈനിക ആശുപത്രി അറിയിച്ചു.

‘അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ഒരു പുരോഗതിയും കാണിച്ചിട്ടില്ല. ആരോഗ്യനില വഷളായിരിക്കുകയാണ്. വെന്റിലേറ്ററിന്റെ പിന്തുണയോടെ അദ്ദേഹം തുടരുന്നു’ സൈനിക ആശുപത്രി ഇന്ന് വൈകീട്ട് ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞു.

വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മുഖര്‍ജിയെ നിരീക്ഷിച്ചു വരികയാണ്. അദ്ദേഹത്തിന് 84 വയസുണ്ട്. ശസ്ത്രക്രിയയ്ക്കു മുമ്ബായി നടത്തിയ പരിശോധനയില്‍ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

Continue Reading

Latest News