INDIA
വിവാദ ഫേസ്ബുക്ക് പോസ്റ്റ് : ബെംഗ്ളൂരുവില്‍ സംഘര്‍ഷം

ബെംഗ്ളൂരു: വിവാദ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി ബെംഗ്ളൂരുവില്‍ സംഘര്‍ഷം. കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദങ്ങള്‍ക്കും തുടര്‍ന്ന് സംഘര്‍ഷത്തിലേക്കും വഴി തുറന്നത്.
ഇന്നലെ രാത്രിയോടെയാണ് സംഘര്‍ഷത്തിന് തുടക്കം. മൂര്‍ത്തിയുടെ വസതിയോട് ചേര്ന്നുള്ളപ്രദേശങ്ങളിലാണ് സംഘര്‍ഷം. ജനങ്ങള്‍ എംഎല്‍എയുടെ വീടും പൊലീസ് സ്റ്റേഷനും ആക്രമിച്ചു. നിരവധി വാഹനങ്ങള്‍ സന്ദര്‍ശത്തില്‍ കത്തി നശിച്ചു. സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി പൊലീസ് ഒടുവില്‍ വെടിവെക്കുകയുണ്ടായി. ലാത്തി വീശുകയും കണ്ണീര് വാതകം പ്രയോഗിക്കുകയും ചെയ്തു.
‘ഡിഎച്ച് ഹള്ളി, കെച്ച് ഹള്ളി എന്നിവിടങ്ങളിലാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി പൊലീസ് ലാത്തിയും കണ്ണീര് വാതകവും പ്രയോഗിച്ചു. സിറ്റി പൊലീസ് കമ്മീഷണര്‍ ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി. അക്രമികള്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കും. ‘ ബെംഗ്ളൂരു പൊലീസ് ട്വിറ്ററിലൂടെ പ്രതികരിച്ചു.
പൊലീസ് വെടിവെപ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ 110 പേരെ പൊലീസ് ഇതുവരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായാണ് സൂചന.
ശ്രീനിവാസ മൂര്‍ത്തിയുടെ സഹോദരിയുടെ മകന് മതവിദ്വേഷം വളര്‍ത്തുന്ന വിവാദ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാ്ണ് സംഘര്‍ഷത്തിലേക്കെത്തിയത്.
ജനങ്ങള്‍ സംഘര്‍ഷത്തില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് എംഎല്‍എ ശ്രീനിവാസ് മൂര്‍ത്തിയും ഒരു വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. ആളുകള്‍ നിയമം കൈയ്യിലെടുക്കരുതെന്ന നിര്‍ദേശവുമായി ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈയുടെ വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു.സംഘര്‍ഷ സ്ഥലത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.
ആക്രമണ സംഭവങ്ങള്‍ക്ക് പിന്നാലെ കെജി ഹള്ളി പൊലീസ് സ്റ്റേഷന് പരിധിയിലും ഭാരതി നഗര്‍, പുലികേശി നഗര്‍, ബന്‍സ്വാടി എന്നിവിടങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്ണ്ണാടയും ബെംഗ്ളൂരു നഗരവും. ഇത്തരമൊരു സംഘര്‍ഷം വീണ്ടും അധികൃതരെ വലച്ചിരിക്കുകയാണ്. കൊവിഡ് വ്യാപന സാധ്യത ഉയര്‍ന്നിരിക്കുകയാണ്.

ലോകത്ത് 9.49 കോടി കൊവിഡ് ബാധിതര്‍ : 2,030,924 മരണം

കൊല്‍ക്കത്തയില്‍ വാക്സിന് സ്വീകരിച്ച് നിമിഷങ്ങള്‍ക്കകം ബോധരഹിതയായ നഴ്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

രാജസ്ഥാനില്‍ സ്വകാര്യബസ് വൈദ്യുത ലൈനില്‍ തട്ടി തീപിടിച്ച് ആറുമരണം : 19 പേര്‍ക്ക് പരിക്ക്
-
INDIA6 mins ago
ലോകത്ത് 9.49 കോടി കൊവിഡ് ബാധിതര്‍ : 2,030,924 മരണം
-
KERALA10 mins ago
ആദ്യദിനം കോവിഡ് വാക്സിന് സ്വീകരിച്ചത് 8062 ആരോഗ്യ പ്രവര്‍ത്തകര്‍
-
INDIA14 mins ago
കൊല്‍ക്കത്തയില്‍ വാക്സിന് സ്വീകരിച്ച് നിമിഷങ്ങള്‍ക്കകം ബോധരഹിതയായ നഴ്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
-
KERALA26 mins ago
നവവധുവിന്റെ മരണം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് അമ്മ
-
KERALA36 mins ago
മലബാര്‍ എക്സപ്രസില്‍ തീപിടിത്തം : വന്‍ദുരന്തം ഒഴിവായി
-
KERALA49 mins ago
എറണാകുളത്ത് വന്‍ തീപിടുത്തം : വാഹനങ്ങളടക്കം കത്തിനശിച്ചു
-
INDIA51 mins ago
രാജസ്ഥാനില്‍ സ്വകാര്യബസ് വൈദ്യുത ലൈനില്‍ തട്ടി തീപിടിച്ച് ആറുമരണം : 19 പേര്‍ക്ക് പരിക്ക്
-
INDIA1 hour ago
ഫാം ഹൗസ് ജീവനക്കാരനെ വളര്‍ത്തു നായ്ക്കള്‍ കടിച്ചു കൊന്നു