Connect with us
Malayali Express

Malayali Express

അഭിഷേക് ബച്ചന്‍ കോവിഡ് രോഗമുക്തനായി ആശുപത്രി വിട്ടു

INDIA

അഭിഷേക് ബച്ചന്‍ കോവിഡ് രോഗമുക്തനായി ആശുപത്രി വിട്ടു

Published

on

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍ കോവിഡ് രോഗമുക്തനായി ആശുപത്രി വിട്ടു. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് അഭിഷേക് ആശുപത്രി വിട്ടത്. ട്വിറ്ററിലൂടെയാണ് അഭിഷേക് ബച്ചന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ബച്ചന്‍ കുടുംബത്തിലെ നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അമിതാബ് ബച്ചന് പുറമെ അഭിഷേക് ബച്ചന്‍െ്‌റ ഭാര്യയും നടിയുമായ ഐശ്വര്യ, മകള്‍ ആരാധ്യ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുംബൈ നാനാവതി ആശുപത്രിയിലെ ചികിത്സയെ തുടര്‍ന്ന് മൂവരും രോഗം ഭേദമായി ആശുപത്രി വിട്ടു.

ഇക്കഴിഞ്ഞ രണ്ടാം തീയതി അമിതാബ് ബച്ചന്‍ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News