Connect with us
Malayali Express

Malayali Express

കരിപ്പൂര്‍ അപകടം: മംഗളൂരുവില്‍ പത്ത് വര്‍ഷം മുമ്പുണ്ടായ സമാനമായ വിമാനാപകടം

KERALA

കരിപ്പൂര്‍ അപകടം: മംഗളൂരുവില്‍ പത്ത് വര്‍ഷം മുമ്പുണ്ടായ സമാനമായ വിമാനാപകടം

Published

on

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി പൈലറ്റടക്കം മരിച്ച സംഭവം
ഓര്‍മ്മപ്പെടുത്തുന്നത് മംഗളൂരുവില്‍ പത്ത് വര്‍ഷം മുമ്പുണ്ടായ സമാനമായ വിമാനാപകടത്തെ. ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മഴ കാരണം റണ്‍വേയില്‍ നിന്നും തെന്നി മാറി താഴേക്ക് പതിക്കുകയായിരുന്നു. വിമാനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കോക്ക്പിറ്റിന് തൊട്ടുപിന്നിലുണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

2010 മെയ് 21ന് രാത്രി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ജീവനക്കാരടക്കം 166 പേരുമായി മംഗലാപുരത്തേക്ക് എത്തിയ വിമാമം ലാന്‍ഡിംഗിന് തൊട്ടുമുന്‍പ് തീപിടിച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. മംഗലാപുരം ബജ്‌പെ വിമാനത്താവളത്തില്‍ രാവിലെ ആറരയോടെ ലാന്‍ഡിംഗിനിടെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് 812 വിമാനം അപകടത്തില്‍പ്പെടുന്നത്.റണ്‍വേയില്‍ നിന്നും തെന്നിമാറിയ വിമാനം മണല്‍തിട്ടയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് മുന്നോട്ട് നീങ്ങിയ വിമാനത്തിന്റെ ചിറകുകള്‍ കോണ്‍ക്രീറ്റ് ടവറില്‍ ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ ഇന്ധനം ചോര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനത്തിന് തീപിടിക്കുകയുമായിരുന്നു. അപകടത്തില്‍ എട്ട് യാത്രക്കാര്‍ അന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ അന്ന് മരണപ്പെട്ടിരുന്നു.

ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ മൂന്നാമത്തെ വിമാന ദുരന്തമായിരുന്നു മംഗലാപുരത്തേത്. പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞു പോയിരുന്നതിനാല്‍ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.ഇതിനാല്‍ മൃതദേഹങ്ങള്‍ ഒന്നിച്ച് സംസ്‌കരിക്കുകയായിരുന്നു. കരിപ്പൂരിലുണ്ടായത് മംഗലാപുരത്തെ അപകടത്തിന് സമാനമാണ്. കരിപ്പൂരില്‍ തീപിടിത്തമുണ്ടാകാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി.

Continue Reading

Latest News