Connect with us
Malayali Express

Malayali Express

കരിപ്പൂര്‍ വിമാനാപകടത്തിന് കാരണം ടേബിള്‍ ടോപ്പ് റണ്‍വേ, ലാന്റ് ചെയ്യാന്‍ പ്രയാസമെന്ന് വ്യോമയാന വിദഗ്ദ്ധര്‍

KERALA

കരിപ്പൂര്‍ വിമാനാപകടത്തിന് കാരണം ടേബിള്‍ ടോപ്പ് റണ്‍വേ, ലാന്റ് ചെയ്യാന്‍ പ്രയാസമെന്ന് വ്യോമയാന വിദഗ്ദ്ധര്‍

Published

on

കോഴിക്കോട്: കരിപ്പൂരിലെ വിമാനാപകടത്തിന് കാരണം ടേബിള്‍ ടോപ്പ് റണ്‍വേയെന്ന് വ്യോമയാന വിദഗ്ദ്ധര്‍. വിമാനത്താവളങ്ങളില്‍ അപകട സാദ്ധ്യത കൂടിയ റണ്‍വേകളുടെ ഗണത്തില്‍ ഉള്‍പ്പെട്ടതാണ് ടേബിള്‍ ടോപ്പ് റണ്‍വേകള്‍. കുന്നുകള്‍ ഇടിച്ചു നിരത്തി ഒരു ടേബിള്‍ പോലെയാക്കി അതിനു മുകളില്‍ റണ്‍വേ പണിയുന്നതാണ് ടേബിള്‍ ടോപ്പ് റണ്‍വേ. ഏതെങ്കിലും സാഹചര്യത്തില്‍ റണ്‍വേയില്‍ നിന്നും വിമാനം തെന്നി മാറിയാല്‍ താഴെക്ക് പതിക്കും.ഇത് വന്‍ദുരന്തത്തിന് കാരണമാകും. കരിപ്പൂരില്‍ ലാന്‍ഡ് ചെയ്യാന്‍ റണ്‍വേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം ടേബിള്‍ ടോപ് റണ്‍വേയില്‍നിന്നു താഴേക്കു പതിക്കുകയായിരുന്നു. അപകടത്തില്‍ വിമാനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേര്‍ മരണപ്പെടുകയും ചെയ്തു.

Continue Reading

Latest News