Connect with us
Malayali Express

Malayali Express

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം

KERALA

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം

Published

on

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം ഫ്രാങ്കോ മുളക്കലിനെ പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ഫ്രാങ്കോ മുളക്കലിനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന് പറഞ്ഞ സുപ്രീംകോടതി കേസില്‍ ഫ്രാങ്കോ വിചാരണ നേരിടണമെന്നും ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഫ്രാങ്കോ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായത്.

കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതു വരെ കേരളം വിട്ടു പോകരുതെന്നും തുടര്‍ന്ന് വരുന്ന എല്ലാ അവധികളിലും നിര്‍ബന്ധമായി കോടതിയില്‍ ഹാജരാകണമെന്നും പുതിയ ജാമ്യക്കാര്‍ ജാമ്യബോണ്ട് നല്‍കണമെന്നും ഉള്ള കര്‍ശന നിര്‍ദേശങ്ങളോടെയാണ് ഫ്രാങ്കോയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.