Connect with us
Malayali Express

Malayali Express

നടി അനുപമ പഥക് ആത്മഹത്യ ചെയ്ത നിലയില്‍

INDIA

നടി അനുപമ പഥക് ആത്മഹത്യ ചെയ്ത നിലയില്‍

Published

on

മുംബെെ: ഭോജ്പുരി സിനിമകളിലൂടെ ശ്രദ്ധ നേടിയ നടി അനുപമ പഥക് (40) മരിച്ച നിലയില്‍. മുംബെെയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസ് നി​ഗമനം.
അനുപമയുടെ വീട്ടില്‍ നിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മുംബെെയിലെ ഒരു പ്രൊഡക്ഷന്‍ കമ്ബനിയില്‍ പണം നിക്ഷേപിച്ചിരുന്നുവെന്നും എന്നാല്‍ പറഞ്ഞ സമയത്ത് അവരത് തിരിച്ചു നല്‍കിയില്ലെന്നുമാണ് കുറിപ്പിലുള്ളത്. ബിഹാര്‍ സ്വദേശിയായ അനുപമ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സിനിമയില്‍ എത്തുന്നത്. സിനിമയില്‍ സജീവമാകുന്നതിന് വേണ്ടിയാണ് മുംബെെയിലേക്ക് താമസം മാറ്റിയത്.

Continue Reading

Latest News