Connect with us
Malayali Express

Malayali Express

പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍; വാഗമണ്ണില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാക്കളെ കാണാതായി

KERALA

പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍; വാഗമണ്ണില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാക്കളെ കാണാതായി

Published

on

മലവെള്ളപ്പാച്ചിലില്‍ ഏലപ്പാറ നല്ലതണ്ണി പാലത്തിനു സമീപം കാര്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് യുവാക്കളെ കാണാതായി. ഇന്നലെ വൈകിട്ട് 6.30 നാണ് സംഭവം. ഏലപ്പാറ സ്വദേശികളായ മാര്‍ട്ടിന്‍, അനീഷ് എന്നിവരാണ് ഒഴുക്കില്‍പ്പെട്ടതെന്നു സൂചന. വിവരമറിഞ്ഞ് നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്ക് വാഹനം ഒഴുകിപ്പോയെന്നാണ് സംശയം. അഗ്‌നിശമനസേന പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തെരച്ചില്‍ അവസാനിപ്പിച്ചു. ഇന്ന് രാവിലെ മുതല്‍ തിരച്ചില്‍ തുടരും.

അതേസമയം പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായി. അണ്ണന്‍തമ്പിമല, കോഴിക്കാനം, ഹെലിബറിയ എന്നിവിടങ്ങളലാണ് ഉരുള്‍പൊട്ടിയത്. ആളപായമില്ല. വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. മേലേചെമ്മണ്ണാറിലും ഉരുള്‍പൊട്ടി. കനത്തമഴയും വൈദ്യുതി ഇല്ലാത്തതും മൂലം പലസ്ഥലങ്ങളിലും എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. കല്ലാര്‍ ഡാമും രാത്രിയില്‍ തുറന്നിട്ടുണ്ട്. കനത്ത മഴ തുടരുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ഇതിനിടെ കുഞ്ചിത്തണ്ണി മൂന്നാര്‍ ഗ്യാപ് റോഡില്‍ ഇന്നലെ രാത്രി വൈകിയും ഉരുള്‍പൊട്ടല്‍ ഉണ്ടായി. ഇന്നലെ രാത്രി 9.30 ഓടെ മേഖലയില്‍ വന്‍മുഴക്കം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. മുട്ടുകാട് പ്രദേശത്തുള്ളവര്‍ ഇതോടെ ആശങ്കയിലായി. ഇന്നലെ രാവിലെ ഗ്യാപ് റോഡ് ഭാഗത്ത് മലയിടിച്ചിലുണ്ടായിരുന്നു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News