Connect with us
Malayali Express

Malayali Express

പെരിയാറ്റിലെ കുത്തൊഴുക്കില്‍ കുട്ടിയാനയുടെ ജഢം ഒഴുകിപ്പോയി

KERALA

പെരിയാറ്റിലെ കുത്തൊഴുക്കില്‍ കുട്ടിയാനയുടെ ജഢം ഒഴുകിപ്പോയി

Published

on

അടിമാലി: പെരിയാറ്റിലെ കുത്തൊഴുക്കില്‍ കുട്ടിയാനയുടെ ജഢം ഒഴുകിപ്പോയി. ഇന്നലെ െൈവകിട്ടാണ് സംഭവം. നേര്യമംഗലം പാലത്തിനു മുന്‍പായി കുത്തൊഴുക്കില്‍ ആനയെ കണ്ട നാട്ടുകാരാണ് വനപാലകരെ വിവരമറിയിച്ചത്. നേര്യമംഗലം റേഞ്ച് ഓഫീസര്‍ അരുണ്‍ കെ. നായരുടെ നേതൃത്വത്തിലുള്ള സംഘം പിന്‍തുടര്‍ന്നെങ്കിലും ജഢം കരക്കടുപ്പിക്കാനായില്ല. പുഴയുടെ നടുവിലൂടെയാണ് ഒഴുകിപ്പോയത്. കനത്ത മഴയില്‍ ആളുകെളെ പുഴയിലിറക്കി ജഡം കരക്കെത്തിക്കുന്നത് വന്‍ അപകടത്തിന് വഴിയൊരുക്കുെമെന്ന വിലയിരുത്തലിലായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഏകദേശം അഞ്ചു വയസോളം പ്രായം തോന്നിക്കുന്ന കുട്ടിയാനയുടെ ജഢത്തിന് മൂന്നു ദിവസത്തോളം പഴക്കം തോന്നിക്കുമെന്നും വനപാലകര്‍ പറഞ്ഞു. രാത്രിയോടെ ഭൂതത്താന്‍കെട്ട് അണക്കെട്ടില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. പനംകൂട്ടി വനമേഖലയില്‍ നിന്നാകാം ആനയുടെ ജനം ഒഴുക്കില്‍ പെട്ടെന്നാണ് പ്രാഥമിക നിഗമനം.

Continue Reading

Latest News