Connect with us
Malayali Express

Malayali Express

ബെയ്റൂട്ട് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയ്ക്ക് സമീപം സൂക്ഷിച്ചിരിക്കുന്ന 700 ടണ്‍ അമോണിയം നൈട്രേറ്റ് ഉടന്‍ മാറ്റും

INDIA

ബെയ്റൂട്ട് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയ്ക്ക് സമീപം സൂക്ഷിച്ചിരിക്കുന്ന 700 ടണ്‍ അമോണിയം നൈട്രേറ്റ് ഉടന്‍ മാറ്റും

Published

on

ബെയ്റൂട്ടിലെ സ്ഫോടനത്തിന് പിന്നാലെ ചെന്നൈയ്ക്ക് സമീപം സൂക്ഷിച്ചിരിക്കുന്ന അമോണിയം നൈട്രേറ്റ് അവിടെ നിന്ന് മാറ്റാന്‍ തീരുമാനിച്ചു. ചെന്നൈയില്‍ നിന്ന് 30 കിലോമീറ്റര്‍ മാറി മനാലിയില്‍ സ്വകാര്യ കണ്ടെയ്നറില്‍ സൂക്ഷിച്ചിരിക്കുന്ന 740 ടണ്‍ സ്ഫോടക വസ്തുവാണ് അവിടെ നിന്ന് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.

2015 സെപ്റ്റംബറില്‍ ദക്ഷിണ കൊറിയയില്‍ നിന്ന് അനധികൃതമായി കടത്തിക്കൊണ്ട് വന്ന അമോണിയം നൈട്രേറ്റാണ് ചെന്നൈയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഓരോ കണ്ടെയ്നറിലും 20 ടണ്‍ വീതം 37 കണ്ടെയ്നറുകളാണ് അനധികൃതമായി കടത്തിക്കൊണ്ട് വന്നത്. ചെന്നൈ തുറമുഖത്ത് വച്ച് കസ്റ്റംസ് പിടികൂടിയ കണ്ടെയ്നറുകള്‍ അന്ന് മുതല്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ശിവകാശിയിലെ ചില പടക്കനിര്‍മ്മാണ ശാലകളിലേക്ക് കടത്തിക്കൊണ്ടുവന്ന അമോണിയം നൈട്രേറ്റാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം ലെബനനിലെ ബെയ്റൂട്ടില്‍ ഇത്തരത്തില്‍ സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചത്. 2700 ടണ്‍ അമോണിയം നൈട്രേറ്റാണ് ബെയ്റൂട്ടില്‍ പൊട്ടിത്തെറിച്ചത്. കിലോമീറ്ററുകളോളം നാശം വിതച്ച സ്ഫോടനത്തില്‍ നൂറുകണക്കിന് പേരാണ് കൊല്ലപ്പെട്ടത്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News