Connect with us
Malayali Express

Malayali Express

ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു; രണ്ടു ഡാമുകള്‍ പൂര്‍ണമായി തുറന്നു

KERALA

ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു; രണ്ടു ഡാമുകള്‍ പൂര്‍ണമായി തുറന്നു

Published

on

ഇടുക്കി ജില്ലയില്‍ കനത്ത മഴ തുടരുന്നു. ഇടുക്കി പദ്ധതി പ്രദേശത്ത് മഴ കുറവായിരുന്നിട്ടും അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയര്‍ന്നു. ഇതോടൊപ്പം കഴിഞ്ഞ ദിവസം തുറന്ന ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി ഡാമുകളുടെ ഷട്ടറുകള്‍ പൂര്‍ണമായി തുറന്നു വിട്ടു.

ഇടുക്കി അണക്കെട്ടില്‍ ഇന്നലെ രാവിലെ 7നുള്ള കണക്കുപ്രകാരം 2347.12അടിയാണ് ജലനിരപ്പ്. തലേ ദിവസത്തേക്കാള്‍ 3.20 അടിവെള്ളമാണ് ഉയര്‍ന്നിരിക്കുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇന്നലെ രാത്രിയോടെ ജലനിരപ്പ് 125 അടിക്കു മുകളിലെത്തി. സെക്കന്റ് തോറും 6956 ഘനയടി വീതം ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. പെന്‍സ്റ്റോക്കിലൂടെ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റ തോതും ഉയര്‍ത്തി. ജലനിരപ്പ് അടിക്കടി ഉയരുന്നത് പെരിയാര്‍ തീരങ്ങളില്‍ ആശങ്കക്ക് ഇടയായിട്ടുണ്ട്. രാവിലെ 123 അടിയായിരുന്നു ജലനിരപ്പ്. വൈകിട്ടോടെ ജലനിരപ്പ് 125 അടി പിന്നിട്ടു. നിലവിലെ സ്ഥിതിതിയില്‍ അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്തും.

Continue Reading

Latest News