Connect with us
Malayali Express

Malayali Express

ഡല്‍ഹിയില്‍ വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം; പെണ്‍കുട്ടിയെ മുഖ്യമന്ത്രി എയിംസിലെത്തി സന്ദര്‍ശിച്ചു

INDIA

ഡല്‍ഹിയില്‍ വീണ്ടും നിര്‍ഭയ മോഡല്‍ പീഡനം; പെണ്‍കുട്ടിയെ മുഖ്യമന്ത്രി എയിംസിലെത്തി സന്ദര്‍ശിച്ചു

Published

on

ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സന്ദര്‍ശിച്ചു. എയിംസില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രി പത്ത് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു.

പെണ്‍കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി സംസാരിച്ചുവെന്നും അടുത്ത 48 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്നും കെജ്രിവാള്‍ പറഞ്ഞു. കുറ്റകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലെ പശ്ചിംവിഹാറില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് മനസാക്ഷിയെ ഞെട്ടിച്ച പീഡനം നടന്നത്. രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ പോലീസാണ് സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് അവിടെ നിന്ന് എയിംസിലേക്ക് മാറ്റുകയായിരുന്നു. ശരീരമാസകലം ആഴത്തിലുള്ള മുറിവുകളുണ്ട്. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്നടക്കം രക്തസ്രാവമുണ്ട്.

ഇപ്പോഴും പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് അക്രമികള്‍ പീഡിപ്പിച്ചത്. പ്രതികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം തുടങ്ങി.

Continue Reading

Latest News